വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാന്റെ തകർച്ചയിൽ പാകിസ്ഥാനും പങ്കെന്ന് അമേരിക്കൻ കോൺഗ്രസിൽ റിപ്പോർട്ട്. താലിബാനും പാകിസ്ഥാനും ഒറ്റക്കെട്ടാണെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലെത്തിയതോടെ പതിറ്റാണ്ടുകളായി നിലനിന്ന ഇന്ത്യൻ സ്വാധീനം കുറയ്ക്കാൻ പാകിസ്ഥാന് സാധിക്കുമെന്നും ഇത് അമേരിക്കയ്ക്കും തിരിച്ചടിയാണെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
Also Read:നാസയുടെ സ്പേസ് എക്സിന്റെ സാരഥി ഇന്ത്യൻ വംശജൻ: ദൗത്യം പുറപ്പെട്ടു
താലിബാനെ അംഗീകരിക്കാൻ കൂടുതൽ രാജ്യങ്ങൾ തയ്യാറായാൽ അത് അമേരിക്കൻ താത്പര്യങ്ങൾക്ക് ഭീഷണിയാകും. പാകിസ്ഥാന് പുറമെ റഷ്യ, ചൈന, അമേരിക്കയുടെ അടുത്ത സുഹൃത്തായ ഖത്തർ എന്നീ രാജ്യങ്ങൾ താലിബാനുമായി അടുക്കാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ ശ്രമിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.
താലിബാനെ അംഗീകരിക്കുന്ന തരത്തിൽ അമേരിക്കയുടെ ഭാഗത്ത് നിന്നും ചെറുതായ ഒരു നീക്കം പോലും ഉണ്ടാകാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ അത് ലോകത്തിന് തെറ്റായ സന്ദേശം നൽകാൻ കാരണമാകും. താലിബാന്റെ പ്രതികരണം മിക്ക അന്താരാഷ്ട്ര വിഷയങ്ങളിലും അനിശ്ചിതമാണെന്നും അമേരിക്കൻ കോൺഗ്രസിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
Post Your Comments