തിരുവനന്തപുരം ;സിറോ മലബാർ സഭ ഭൂമി ഇടപാടിനെ കുറിച്ച് ചർച്ച ചെയ്യാനുള്ള വൈദികസമിതി യോഗം ഉപേക്ഷിച്ചു. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാൻ ആകില്ലെന് കർദ്ദിനാൾ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അറിയിച്ചിരുന്നു. യോഗം ഉപേക്ഷിക്കണമെന്ന് വൈദിക പ്രതിനിധികളോട് ആവശ്യപെട്ടുള്ള കുറിപ്പും കൊടുത്തയച്ചു. അതേസമയം ബലമായി തടഞ്ഞെന്ന് കർദിനാൾ പറഞ്ഞതായി വൈദികൻ. മൂന്ന് അല്‍മായര്‍ ചേര്‍ന്നാണ് കര്‍ദ്ടിനാളിനെ ബലമായി തടഞ്ഞത്. വിശ്വാസികള്‍ ആയതിനാലാണ് ഇവരെ ബലമായി നീക്കം ചെയാതിരുന്നത്.
നേരത്തെ അൽമായ പ്രതിനിധികള്‍ വൈദിക സമിതി യോഗത്തിലില്ല, പാസ്റ്ററൽ കൗൺസിൽ യോഗത്തിലാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം ചർച്ച ചെയ്യേണ്ടതെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിച്ച് വൈദിക യോഗത്തിൽ പങ്കെടുക്കേണ്ടന്ന് കർദിനാളും സഹായ മെത്രാൻ മാരും തീരുമാനിച്ചു. കൂടാതെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചാനലുകളിലൂടെ ചോർന്നെന്നും അൽമായ പ്രതിനിധികൾ കർദിനാളിനെ അറിയിച്ചു.
Read also ;കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ആദ്യമായി സഭാതലവനെതിരെ അഴിമതി ആരോപണം : അടിയന്തര സിനഡ് ചേരുന്നു
Post Your Comments