
ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളിയിലെ സിപിഐഎം പ്രവർത്തകൻ കെ സജീവന്റെ തിരോധാനം സിബിഐ അന്വേഷിക്കണമെന്ന് കോൺഗ്രസ്. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ഇക്കാര്യം ആവശ്യപെട്ടത്.
Also Read : ദൂരദര്‍ശനില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തി
തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ച് അംഗവും മത്സ്യത്തൊഴിലാളിയുമായ സജീവനെയാണ് കാണാതെയായത്. കാണാതായിട്ട് 43 ദിവസം പിന്നിട്ടു. എന്നാൽ ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. സജീവൻ്റെ തിരോധാനത്തിന് പിന്നിൽ സിപിഐഎം പ്രാദേശിക നേതാക്കൾക്ക് പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു
സംഭവത്തിൽ സിപിഎമ്മിന്റെ പങ്കു വ്യക്തമാണെന്ന് കെ. സുധാകരൻ പറഞ്ഞു. ബ്രാഞ്ച് സമ്മേളനത്തിന് തൊട്ടു മുമ്പ് സജീവനെ കാണാതെയായത് ദുരൂഹത വർദ്ധിപ്പിക്കുന്നെന്നും അദ്ദേഹം കൂട്ടിചേർത്തു.
കേസിൽ ലോക്കൽ പൊലീസിൻ്റെ അന്വേഷണം തൃപ്തികരമല്ലെന്നും കുടുംബം ആരോപിച്ചിരുന്നു. സജീവന്റെ തിരോധാനത്തിൽ കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിട്ടുണ്ട് .
പൊലീസിനോട് റിപ്പോർട്ട് തേടിയ കോടതി, കേസ് അടുത്തയാഴ്ച്ച വീണ്ടും പരിഗണിക്കും.
Post Your Comments