തനിക്ക് നേരെ ഉയർന്ന സൈബർ ആക്രമണത്തെ കുറിച്ച് തുറന്നു പറഞ്ഞ് അഹാന കൃഷ്ണ. തനിക്ക് നേരെയാണ് സൈബർ ആക്രമണം ഉണ്ടാകുന്നതെങ്കിലും പലപ്പോഴും തന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളെ ഇത് കാര്യമായി ബാധിക്കാറുണ്ടെന്നും നടി പറയുന്നു. സൈബര്‍ ആക്രമണവും അധികമായ സമയത്ത് അതോർത്ത് താൻ വിഷമിച്ചപ്പോൾ നടന്‍ പൃഥ്വിരാജിനെ കണ്ടു പഠിക്കൂ എന്നായിരുന്നു സുഹൃത്തുക്കൾ പറഞ്ഞിരുന്നതെന്നും നടി വ്യക്തമാക്കി.
‘പ്രശസ്തരായവരെല്ലാം നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് ഈ സൈബർ ആക്രമണം. പൃഥ്വിരാജ് ഒരുകാലത്ത് വലിയ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട വ്യക്തിയായിരുന്നു. അദ്ദേഹം നേരിടുന്ന രീതി കണ്ടു പഠിക്കാനായിരുന്നു കൂട്ടുകാര്‍ നിര്‍ദേശിച്ചിരുന്നത്. ഇപ്പോള്‍ സൈബര്‍ ബുള്ളിയിംഗിനെ മറികടക്കാന്‍ ഞാന്‍ പഠിച്ചു’, അഹാന കൂട്ടിച്ചേര്‍ത്തു.
Also Read:വ്യാജപാസ് ഉപയോഗിച്ച് അനധികൃതമായി മണ്ണ് കടത്താൻ ശ്രമം: 11 ലോറികൾ പിടികൂടി
‘അമ്മയൊന്നും ഒരാഴ്ച നേരെ ഉറങ്ങിയിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ ഒരാള്‍ക്കെതിരെ എന്തെങ്കിലും നടക്കുകയാണെങ്കില്‍ അത് നെഗറ്റീവാണെങ്കില്‍ അതുമായി ബന്ധമില്ലാത്തവര്‍ വരെ പോസ്റ്റുകളുമായെത്തുമായിരുന്നു.ഞങ്ങള്‍ക്കെതിരെ പറയാനായി പലരും യൂട്യൂബ് ചാനല്‍ തുടങ്ങി. അവര്‍ക്ക് വ്യൂസ് കിട്ടുന്നുണ്ടായിരുന്നു. അവര്‍ക്ക് എന്നോട് വ്യക്തിപരമായി പ്രശ്നമില്ലെന്ന് എനിക്കറിയാം. നമുക്ക് എന്തെങ്കിലും പറ്റുമ്പോള്‍ കൂടുതല്‍ അത് ബാധിക്കുക പ്രിയപ്പെട്ടവരെയാണ്. നമ്മളെ സ്നേഹിക്കുന്നവര്‍ക്ക് അത് സഹിക്കാനാവില്ല. ആ സമയത്ത് അച്ഛനും അമ്മയും കൂട്ടുകാരുമൊന്നും കൃത്യമായി ഉറങ്ങാറുണ്ടായിരുന്നില്ല. അത് എന്നെ വല്ലാതെ വിഷമിപ്പിച്ച കാര്യമായിരുന്നു’, അഹാന പറഞ്ഞു.
Post Your Comments