ThrissurLatest NewsKeralaNattuvarthaNews

അയൽവാസിയായ വിദ്യാർത്ഥി മരിച്ചതറിഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ചു: ചികിത്സയിലായിരുന്ന യുവാവ് ആശുപത്രിയിൽ തിങ്ങിമരിച്ചു

കൊ​ടു​ങ്ങ​ല്ലൂ​ർ: അയൽവാസിയായ വിദ്യാർത്ഥി മരിച്ചതറിഞ്ഞ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ തൂ​ങ്ങി​മ​രി​ച്ചു. തി​രു​വ​ഞ്ചി​ക്കു​ളം ചെ​മ്മ​ന​ത്ത് പ്ര​സാ​ദിന്റെ മ​ക​ൻ വി​ഷ്ണു​വാ​ണ്​ (25) ടികെഎ​സ് പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തൂ​ങ്ങിമരി​ച്ച​ത്. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. വി​ഷ്ണു​വിന്റെ സു​ഹൃ​ത്തും അ​യ​ൽ​വാ​സി​യു​മാ​യ വി​ദ്യാ​ർ​ഥി ബു​ധ​നാ​ഴ്ച തൂ​ങ്ങി​മ​രി​ച്ചി​രു​ന്നു.

ഇ​തിന്റെ മ​നോ​വിഷമത്തിൽ ഇ​യാ​ൾ ബു​ധ​നാ​ഴ്ച വൈകിട്ട് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കുകയായിരുന്നു. ഉടൻ തന്നെ വീ​ട്ടു​കാ​ർസ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ര​ക്ഷ​പ്പെ​ടു​ത്തി. ഐസിയുവിൽ ചികിത്സയിലായിരുന്ന ഇ​യാ​ളെ വ്യാ​ഴാ​ഴ്ച രാ​വി​ലെയാണ് മു​റി​യി​ലേ​ക്ക് മാ​റ്റി​യത്. വൈകിട്ട് നാലോ​ടെ റൂമിൽ ഒപ്പമുണ്ടായിരുന്ന അ​ച്ഛ​നെ ജ്യൂ​സി​നാ​യി പു​റ​ത്തേ​ക്ക് പ​റ​ഞ്ഞു​വി​ട്ട ശേ​ഷം വാ​തി​ല​ട​ച്ച് ബെ​ഡ് ഷീ​റ്റ്​ കൊ​ണ്ട് ഹു​ക്കി​ൽ തൂ​ങ്ങു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button