Latest NewsIndiaNews

‘ഉയര്‍ന്ന’ വ്യക്തികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിർബന്ധിച്ചു: പരാതിയുമായി റിയാസ് ഭാട്ടിയുടെ ഭാര്യ

ഹാര്‍ദിക് പാണ്ഡ്യ, മുനാഫ് പട്ടേല്‍ എന്നിവര്‍ക്കെതിരേ മുംബൈ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് റെഹ്നുമ.

മുംബൈ: അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹായി റിയാസ് ഭാട്ടിയുടെ ഭാര്യ റെഹ്നുമ ഭാട്ടിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ച. തന്റെ ഭര്‍ത്താവിനെതിരെയും ക്രിക്കറ്റര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, മുനാഫ് പട്ടേല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ബിസിസിഐ ചെയര്‍മാനുമായ രാജീവ് ശുക്ല, പൃഥ്വിരാജ് കോത്താരി എന്നിവര്‍ക്കെതിരേ മുംബൈ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് റെഹ്നുമ.

read also: സാരി വേണമെന്നില്ല, ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, അധ്യാപകരുടെ വസ്ത്രധാരണത്തില്‍ ഇടപെടരുത്: ഉന്നത വിദ്യാഭ്യാസ വകുപ്പ്

തന്റെ ഭര്‍ത്താവ് റിയാസ് ഭാട്ടി ബിസിനസ്സ് കൂട്ടാളികളുമായും മറ്റ് ‘ഉയര്‍ന്ന’ വ്യക്തികളുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തന്നെ പ്രേരിപ്പിച്ചുവെന്നാണ് റെഹ്നുമ ഭാട്ടിയുടെ ആരോപണം. തന്നെ ബലാത്സംഗം ചെയ്തതായി ആരോപിക്കപ്പെട്ടവരുടെ വിലാസവും തീയതികളും ഒന്നും റഹ്നുമ ഭാട്ടി പരാതിയിൽ പരാമര്‍ശിച്ചിട്ടില്ല. 2021 സെപ്റ്റംബര്‍ 24 ന് മുംബൈ പോലീസ് സ്റ്റേഷനിലെ സാന്താക്രൂസില്‍ റിയാസ് ഭാട്ടിയുടെ ഭാര്യ നല്‍കിയ പരാതിയുടെ പകര്‍പ്പ് സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button