COVID 19Latest NewsIndiaNewsInternationalBahrainGulf

കൊവിഡ് 19: ഇന്ത്യയുടെ കൊവാക്സിന് അംഗീകാരം നൽകി ബഹറിൻ

ഇന്ത്യൻ വാക്സിനുകൾക്ക് അംഗീകാരം നൽകിയത് 96ന് മുകളിൽ ലോകരാജ്യങ്ങൾ

മനാമ: ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സിനായ കൊവാക്സിന് അടിയന്തര ഘട്ടത്തിൽ ഉപയോഗത്തിന് അനുമതി നൽകി ബഹറിൻ. കൊവാക്സിന് ലോകാരോഗ്യ സംഘടന ഉപയോഗാനുമതി നൽകിയതിന് പിന്നാലെയാണ് ഇത്. കൊവാക്സിൻ ലക്ഷണങ്ങളോട് കൂടിയ കൊവിഡിനെതിരെ 77.8 ശതമാനം ഫലപ്രദമാണെന്ന് ലാൻസെറ്റിന്റെ പഠന റിപ്പോർട്ട് പുറത്ത് വന്നിരുന്നു.

Also Read:നവീകരണ പ്രവർത്തനങ്ങൾ: ഷാർജയിലെ പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടും

കൊവാക്സിന് ബഹറിൻ അംഗീകാരം നൽകിയ വിവരം ബഹറിനിലെ ഇന്ത്യൻ എംബസിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യയിൽ നിന്നും ബഹറിനിലേക്ക് പോകുന്ന യാത്രക്കാർക്ക് ഇന്ത്യയിൽ നിന്നും ലഭിച്ച സ്കാൻ ചെയ്യാൻ സാധിക്കുന്ന ക്യു ആർ കോഡുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഇനി മുതൽ പത്ത് ദിവസത്തെ നിർബ്ബന്ധിത ക്വാറന്റീനും ബഹറിനിൽ എത്തുന്നതിന് മുൻപുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഒഴിവാക്കാം. 96ന് മുകളിൽ ലോകരാജ്യങ്ങൾ ഇത് വരെ ഇന്ത്യൻ വാക്സിനുകളായ കൊവാക്സിനും കൊവിഷീൽഡിനും അംഗീകാരം നൽകിയിട്ടുണ്ട്.

കാനഡ, അമേരിക്ക, ഓസ്ട്രേലിയ, സ്പെയ്ൻ, യു കെ, ഫ്രാൻസ്, ജർമ്മനി, ബെൽജിയം, റഷ്യ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യൻ വാക്സിനുകൾക്ക് അംഗീകാരം നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button