ThiruvananthapuramKeralaNattuvarthaLatest NewsNews

എംബിബിഎസ് പഠിച്ചയാള്‍ എംബിബിഎസ് ചികിത്സ മാത്രമേ നല്‍കാന്‍ പാടുള്ളൂ: പരാമർശം നാക്കുപിഴയെന്ന വിശദീകരണവുമായി ഷംസീർ

തിരുവനന്തപുരം: എംബിബിഎസ് ഡോക്ടര്‍മാരെ കുറിച്ച് നിയമസഭയില്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഖേദ പ്രകടനാവുമായി എഎന്‍ ഷംസീര്‍ എംഎല്‍എ. എംബിബിഎസ് ഡോക്ടര്‍മാരെ അപമാനിക്കുന്ന തരത്തിലല്ല താന്‍ പ്രസംഗത്തില്‍ ഉദ്ദേശിച്ചതെന്നും വിവാദ പരാമര്‍ശം നിയമസഭ രേഖകളില്‍ നിന്ന് പിന്‍വലിക്കുമെന്നും ഷംസീര്‍ അറിയിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എഎന്‍ ഷംസീര്‍ എംഎല്‍എ നിയമസഭയിൽ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. എംബിബിഎസ് പഠിച്ചയാള്‍ എംബിബിഎസ് ചികിത്സ മാത്രമേ നല്‍കാന്‍ പാടുള്ളൂവെന്നാണ് ഷംസീര്‍ നിയമസഭയിൽ പറഞ്ഞത്. വ്യാജവൈദ്യത്തിനെതിരായുള്ള നിയമനിര്‍മാണ അവതരണ വേളയിലാണ് ഷംസീര്‍ ഇത്തരം പരാമര്‍ശം നടത്തിയത്. എംബിബിഎസ് എന്ന ബോർഡ് വെച്ചുകൊണ്ട് ഡോക്ടര്‍മാര്‍ പീഡിയാട്രിക്‌ ചികിത്സ നല്‍കുന്നു എന്നും ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിയണമെന്നുമാണ് ഷംസീർ പ്രസംഗിച്ചത്. നിരവധി ഡോക്ടര്‍മാര്‍ രംഗത്തുവന്നതിനെ തുടർന്നാണ് എംഎല്‍എ വിശദീകരണവുമായി രംഗത്ത് വന്നത്.

എഎന്‍ ഷംസീര്‍ എംഎല്‍എയുടെ വാക്കുകള്‍ ഇങ്ങനെ;

കോടന്നൂർ ഇരട്ടക്കൊലപാതക കേസ്: പ്രതികളുടെ കീ​ഴ്​​കോ​ട​തി വി​ധി​ച്ച ജീ​വ​പ​ര്യ​ന്തം ശരിവെച്ച് ഹൈകോടതി

കഴിഞ്ഞ നവംബര്‍ 9ന് നിയമസഭയില്‍ നടത്തിയ എന്റെ പ്രസംഗത്തില്‍ എംബിബിഎസ് ഡോക്ടര്‍മാരെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്. അത് പിതൃതുല്യരായ ചില ഡോക്ടര്‍മാരും ഐഎംഎ ഭാരവാഹികളും ശ്രദ്ധയില്‍പ്പെടുത്തി. അത് നിയമസഭാ രേഖകളില്‍ തിരുത്താന്‍ അപ്പോള്‍ തന്നെ കത്തുകൊടുത്തു. എന്റെ ഉദ്ദേശം എംബിബിഎസ് ബിരുദം നേടിയ ചിലര്‍ പി.ജി ഉണ്ടെന്ന തരത്തില്‍ ചിലയിടത്ത് പ്രാക്ടീസ് ചെയ്യുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് ചില കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മെഡിക്കല്‍ പ്രാക്ടീസ് ബില്ലിലൂടെ ഇത്തരം പ്രവണതകള്‍ തടയണമെന്നായിരുന്നു ഉദ്ദേശിച്ചത്.

എന്നാല്‍ അത് അവതരിപ്പിക്കപ്പെട്ടുവന്നപ്പോള്‍ നാക്കുപിഴ സംഭവിച്ചു. അത് എംബിബിഎസ് ഡോക്ടര്‍മാര്‍ക്ക് വേദനയുണ്ടാക്കിയതായി മനസ്സിലാക്കുന്നു. വാക്കുകൊണ്ടോ മനസ്സുകൊണ്ടോ പ്രവൃത്തി കൊണ്ടോ ഞാന്‍ ആഗ്രഹിക്കാത്ത കാര്യമാണ് പുറത്തുവന്നത്. എന്റെ ഉദ്ദേശ്യശുദ്ധി എംബിബിഎസ് ഡോക്ടര്‍മാര്‍ മനസ്സിലാക്കുമെന്ന് കരുതുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button