കൊട്ടിയം: പട്ടാപ്പകൽ ആളില്ലാതിരുന്ന സമയത്ത് വീടിന്റെ ഓട് പൊളിച്ച് മോഷണം നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വീടിന്റെ അകത്ത് കയറിയ മോഷ്ടാക്കൾ അലമാരയുടെ പൂട്ട് വെട്ടിപ്പൊളിച്ച് സ്വർണവും പണവും മോഷ്ടിക്കുകയായിരുന്നു. തൃക്കോവിൽവട്ടം മുഖത്തല പാങ്കോണം കൊച്ചുകുന്നത്തുവിള വീട്ടിൽ ഉദയൻ (40), തൃക്കോവിൽവട്ടം വെറ്റിലത്താഴം പനമ്പിൽ വീട്ടിൽ ശിവജി എന്നിവരെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്.
തൃക്കോവിൽവട്ടം വെറ്റിലത്താഴം ഡീസൻറ്മുക്ക് ദിവ്യ പാക്കിങ് സെൻററിന് സമീപം ചരുവിളവീട്ടിൽ മഹേശൻപിള്ളയുടെ വീട്ടിലെ അലമാര വെട്ടിപ്പൊളിച്ച് അരപ്പവൻ തൂക്കം വരുന്ന രണ്ട് സ്വർണമോതിരങ്ങളും ഏകദേശം 10,000 രൂപയുമാണ് മോഷ്ടിച്ചത്.
Read Also: സ്പാ ജീവനക്കാരിയെ കെട്ടിയിട്ട് മർദിച്ച കേസ് : പ്രധാന പ്രതി അറസ്റ്റിൽ
സിറ്റി പൊലീസ് കമീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചാത്തന്നൂർ എ.സി.പിയുടെ നിർദേശാനുസരണം കൊട്ടിയം ഐ.എസ്.എച്ച്.ഒ ജിംസ്റ്റൽ, എസ്.ഐമാരായ സുജിത്ത് ജി. നായർ, റെക്സൺ, സി.പി.ഒ ബിജു എന്നവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments