ആലുവ: സ്പാ ജീവനക്കാരിയെ കെട്ടിയിട്ട് മർദിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. തോട്ടക്കാട്ടുകര ഓലിപ്പറമ്പിൽ സോളമനാണ് (29) പിടിയിലായത്. ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. തോട്ടക്കാട്ടുകര സീ സാൾട്ട് സ്പായിലെ ജീവനക്കാരിയെ ആണ് മർദിച്ചത്.
മലപ്പുറം സ്വദേശി റിൻഷാദ് നടത്തുന്ന സ്പായിൽ ഗുണ്ടപ്പിരിവ് ചോദിച്ചെത്തിയതായിരുന്നു സംഘം. പണം നൽകാത്തതിനെ തുടർന്ന് ജീവനക്കാരിയെ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒളിവിൽ പോയ സോളമനെ ബംഗളൂരുവിലെ മടിവാളയിൽ നിന്നുമാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. അറസ്റ്റ് ചെയ്യാന്‍ എത്തിയ പൊലീസിനെ ആയുധം കൊണ്ട് ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായിട്ടാണ് കീഴടക്കിയത്.
നിരവധി കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ റൂറല്‍ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏപ്രിലിൽ കാപ്പ ചുമത്തിയിരുന്നു. ആലുവ എസ്.എച്ച്.ഒ സി.എൽ. സുധീർ, എസ്.ഐമാരായ ആർ. വിനോദ്, കെ.വി. ജോയി, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, പി.എസ്. ജീമോൻ, ഷാനിഫ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കേടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments