MalappuramKeralaNattuvarthaLatest NewsNewsIndia

ആൺകുട്ടികളെ ഉപയോഗിച്ച് ഹണി ട്രാപ്പ്: മധ്യവയസ്കനെ പറ്റിച്ച് 5 ലക്ഷം തട്ടിയെടുത്ത മലപ്പുറം സ്വദേശികൾ പിടിയിൽ

മലപ്പുറം: ആൺകുട്ടികളെ ഉപയോഗിച്ച് ഹണി ട്രാപ്പ് നടത്തി പണം തട്ടുന്ന സംഘം നിലമ്പൂരിൽ അറസ്റ്റിലായി. നിലമ്പൂര്‍ സ്വദേശികളായ തുപ്പിനിക്കാടന്‍ ജംഷീര്‍, (ബംഗാളി ജംഷീര്‍ 31), കൂട്ടുപ്രതി എരഞ്ഞിക്കല്‍ ഷമീര്‍ (21) എന്നിവരെ ആണ് നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്.

Also Read:കനത്ത മഴ : കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഉരുൾപൊട്ടൽ, വൻ നാശനഷ്ടം

നിലമ്പൂര്‍ സ്വദേശിയായ മധ്യവയസ്കനില്‍ നിന്നും അഞ്ചു ലക്ഷംരൂപ തട്ടിയെടുത്ത കേസിലാണ് പ്രതികൾ അറസ്റ്റിലായത്. ഒക്ടോബര്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഘം കെണിയില്‍പെടുത്തി മര്‍ദിച്ചു ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷംരൂപ തട്ടിയെടുത്ത സംഭവത്തിലെ ഇരയായ ഒരു മധ്യവയസ്കനാണ്‌ ഇവർക്കെതിരെ പരാതി നൽകിയത്.

കൂലിതല്ല്, ക്വട്ടേഷന്‍, വധ ശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ് ബംഗാളി ജംഷീര്‍. ഷമീറാകട്ടെ മുന്‍പ് ബാല പീഡനത്തിന് പോക്സോ കേസില്‍ പിടിയിലായി പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ വ്യക്തി ആണ്. പണവും സമൂഹത്തിൽ സ്വീകാര്യതയുമുള്ള ആളുകളെ തിരഞ്ഞു പിടിച്ചാണ് സംഘം കെണിയില്‍ പെടുത്തിയിരുന്നത്.

ഒരാളെ നോട്ടമിട്ട് കഴിഞ്ഞാൽ, ഇത്തരത്തില്‍ ഉള്ളവരെ ആളൊഴിഞ്ഞ ഇടങ്ങളിലേക്ക് വിളിച്ചു വരുത്തി ഇവർ തന്നെ പ്രത്യേകം പരിശീലിപ്പിച്ച കുട്ടികളെ കൂടെ നിര്‍ത്തി വിഡിയോയും ഫോട്ടോയും എടുക്കുകയും, തുടർന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ഇവരുടെ തട്ടിപ്പിന്റെ രീതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button