Latest NewsNewsIndiaInternational

വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ നിന്നും കടത്തിയ ദേവീ വിഗ്രഹം കാനഡയിൽ നിന്നും തിരികെ എത്തിച്ചു

അയോധ്യയിൽ പൂജിച്ച ശേഷം കാശി വിശ്വനാഥ ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ

ഡൽഹി: നൂറ്റാണ്ടുകൾക്ക് മുൻപ് ഇന്ത്യയിൽ നിന്നും കടത്തിയ അമൂല്യവസ്തുക്കൾ തിരികെ എത്തുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച അന്നപൂർണ്ണ ദേവിയുടെ കരിങ്കൽ വിഗ്രഹം കാനഡയിൽ നിന്നും ഡൽഹിയിലെത്തിച്ചു. ഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി വിഗ്രഹത്തിന് മുന്നിൽ പ്രാർത്ഥന നടത്തി.

Also Read:“മലാലയുടെ വിവാഹം നിലപാടുകളിൽ വെള്ളം ചേർക്കൽ“: രൂക്ഷവിമർശനവുമായി തസ്ലീമ നസ്രീൻ

വാരണസിയിൽ നിന്നും നൂറ് വർഷങ്ങൾക്ക് മുൻപ് മോഷ്ടിക്കപ്പെട്ട വിഗ്രഹം ഇന്ന് ഉത്തർ പ്രദേശ് സർക്കാരിന് കൈമാറും. നവംബർ 12ന് കനൗജിലെത്തുന്ന വിഗ്രഹം 14ന് അയോധ്യയിൽ എത്തിക്കും. തുടർന്ന് നവംബർ 15ന് വാരണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ വിഗ്രഹം പ്രതിഷ്ഠിക്കും. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യനാഥ് പ്രതിഷ്ഠാ കർമ്മങ്ങൾക്ക് നേതൃത്വം നൽകും.

2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം അമൂല്യമായ 42 പുരാവസ്തുക്കൾ വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തിച്ചു. ഇന്ത്യയുടെ പൈതൃക സ്വത്തുക്കളായ 157 പുരാവസ്തുക്കൾ ഇപ്പോഴും വിദേശ രാജ്യങ്ങളിലുണ്ട്. ഇവയെല്ലാം തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button