Latest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 49 പുതിയ കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ പതിനൊന്നാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 49 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 57 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ചൊവ്വാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: 100 വീടുകള്‍ നിര്‍മിച്ചിരിക്കുന്നത് ചൈനയുടെ പ്രദേശത്ത് തന്നെ, പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ഇന്ത്യ

5,49,022 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,37,990 പേർ രോഗമുക്തി നേടി. 8,806 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 49 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. അതേസമയം രാജ്യത്ത് 46,404,588 കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്തു.

Read Also: ഒരു വർഷം മുന്നേ കാണാതായ വീട്ടമ്മയെ കാമുകനൊപ്പം കണ്ടെത്തി: കാമുകൻ അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന് മറ്റ് മൂന്നിടങ്ങളിൽ ഭാര്യമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button