KannurMalappuramKeralaNattuvarthaLatest NewsNews

ഒരു വർഷം മുന്നേ കാണാതായ വീട്ടമ്മയെ കാമുകനൊപ്പം കണ്ടെത്തി: കാമുകൻ അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന് മറ്റ് മൂന്നിടങ്ങളിൽ ഭാര്യമാർ

കണ്ണൂര്‍: പയ്യന്നൂരിലെ കവ്വായിയില്‍ നിന്ന്കഴിഞ്ഞ വർഷം ജൂലൈയില്‍ കാണാതായ വീട്ടമ്മയെ മലപ്പുറത്ത് കാമുകനൊപ്പം കണ്ടെത്തി. ക​വ്വാ​യി സ്വ​ദേ​ശി​നി​യും ര​ണ്ടു മ​ക്ക​ളു​ടെ അ​മ്മ​യു​മാ​യ ക​ല്ലേ​ന്‍ ഹൗ​സി​ല്‍ പ്ര​സ​ന്ന (49)യെ​ ഇളമ്പച്ചി സ്വ​ദേ​ശി​യാ​യ അ​ബ്ദു​ള്‍ റ​ഹ്‌​മാ​നോ​ടൊ​പ്പം മ​ല​പ്പു​റം കാ​ല​ടി​യി​ല്‍ നിന്നാണ് പോലീസ് കണ്ടെത്തി​യ​ത്.

പാചക തൊഴിലാളിയായ പ്രസന്ന പ​തി​വു പോ​ലെ ക​ല്യാ​ണ വീ​ടു​ക​ളി​ലെ പാചക ജോലിക്കായി രാ​വി​ലെ വീ​ട്ടി​ല്‍ നി​ന്നും ഇറങ്ങിയതായിരുന്നു. വൈ​കു​ന്നേ​ര​മാ​യി​ട്ടും വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഭ​ര്‍​ത്താ​വ് ബാ​ബു പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പോലീസിന് യാതൊരു വിവരവും ലഭിച്ചില്ല. ​അതിനിടെ തൃ​ക്ക​രി​പ്പൂ​ര്‍ മാ​ണി​യാ​ട്ട് വാ​ട​ക ക്വാര്‍​ട്ടേ​ഴ്സി​ല്‍ താ​മ​സി​ക്കു​ന്ന പാ​ച​ക തൊ​ഴി​ലാ​ളി അ​ബ്ദു​ള്‍ റ​ഹ്‌​മാ​നെ (55)യും ​കാ​ണാ​താ​യ​താ​യെന്ന് പോലീസിന് ലഭിച്ചത്.

ജോജു തെറ്റ് ചെയ്‌തെന്ന് ബോധ്യമുള്ളത് കൊണ്ടാണ് അമ്മ ഇടപെടാത്തത്: താരങ്ങളുടെ ലഹരി ഉപയോഗത്തെക്കുറിച്ചു ആലപ്പി അഷ്‌റഫ്

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരുമിച്ച്‌ പാചകജോലി ചെയ്തിരുന്ന പ്രസന്നയും അബ്ദുല്‍ റഹ്മാനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും, ഇരുവരും ഒരുമിച്ച്‌ നാടുവിടുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി. എന്നാല്‍ ഇരുവരും ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ബന്ധം പുലര്‍ത്താതിരുന്നത് പോലീസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നായി പോലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സും പുറത്തി​റ​ക്കി​യി​രു​ന്നു.

എന്നാൽ, രണ്ടു ദിവസം മുമ്പ് സ്പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച ചില രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ പോലീസ് മലപ്പുറം കാലടിയില്‍നിന്ന് പ്രസന്നയെ കണ്ടെത്തി. ഇവിടെ സു​ബൈ​ദ എ​ന്ന വ്യാജ പേരിൽ പേ​രി​ല്‍ ചാ​യ​ക്ക​ട നട​ത്തു​ക​യാ​യി​രു​ന്നു പ്ര​സ​ന്ന. അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന് ഉ​ദു​മ, കു​ട​ക്, മ​ല​പ്പു​റം എ​ട​വ​ണ്ണ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഭാ​ര്യ​മാ​രു​ണ്ടെന്ന് പോലീസ് അറിയിച്ചു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​സ​ന്ന അ​ബ്ദു​ള്‍ റ​ഹ്‌​മാ​നോ​ടൊ​പ്പം പോകണമെന്ന് താല്‍പര്യം അറിയിച്ചതോടെ കോടതി അനുമതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button