Latest NewsIndia

അയൽസംസ്ഥാനങ്ങൾ വിലകുറച്ചതിനാൽ തിരിച്ചടി : ഇന്ധന വിലപ്പട്ടികയിൽ ഒന്നാമനായ രാജസ്ഥാനും വിലകുറയ്ക്കുന്നു

ഇന്ധന വിലയുടെ പട്ടികയിൽ മുൻനിരയിലാണ് രാജസ്ഥാൻ.

ജയ്പൂർ: പഞ്ചാബിന് പിന്നാലെ പെട്രോൾ ഡീസൽ നികുതി കുറയ്‌ക്കാനൊരുങ്ങി രാജസ്ഥാനും. അയൽ സംസ്ഥാനങ്ങൾ നികുതി കുറയ്‌ക്കുന്നതിനാൽ രാജസ്ഥാനിലും ഇന്ധന നികുതി കുറയ്‌ക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. ജോധ്പൂരിലെ ഒരു പൊതു പരിപാടിയ്‌ക്കിടെയായിരുന്നു അശോക് ഗെഹ്ലോട്ടിന്റെ പ്രഖ്യാപനം. കേന്ദ്രം ഇന്ധന വില കുറച്ചതിനെ തുടർന്ന് സംസ്ഥാനങ്ങളും മൂല്യ വർദ്ധിത നികുതി കുറയ്‌ക്കാൻ നിർബന്ധിതമായ സാഹചര്യത്തിലാണ് തീരുമാനം.

അതേസമയം എത്രരൂപയാണ് കുറയ്‌ക്കുകയെന്ന് ഗെഹ്ലോട്ട് വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതി കുറച്ചതിന് പിന്നാലെയാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും നികുതി കുറച്ച് എത്തിയിരിക്കുന്നത്. ഇന്ധന വിലയുടെ പട്ടികയിൽ മുൻനിരയിലാണ് രാജസ്ഥാൻ.

പെട്രോളിന് 111 രൂപയും ഡിസലിന് 95 രൂപയുമാണ് രാജസ്ഥാനിലുള്ളത്. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചിട്ടും മൂല്യ വർദ്ധിത നികുതി കുറയ്‌ക്കാൻ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ തയ്യാറായിരുന്നില്ല. എന്നാൽ ബിജെപി ഭരിക്കുന്ന ഇതര സംസ്ഥാനങ്ങൾ കുറച്ചതിന് പിന്നാലെയുള്ള സമ്മർദ്ദത്തെ തുടർന്നാണ് രാജസ്ഥാനും നികുതി കുറയ്‌ക്കാൻ തയ്യാറാകുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button