ന്യൂഡൽഹി : ട്വിറ്ററിൽ ഈ വർഷം ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയായി പ്രധാനമന്ത്രി നരേന്ദ്രമോദി. പട്ടികയിൽ രണ്ടാം സ്ഥാനത്താണ് അദ്ദേഹം ഇടം പിടിച്ചിരിക്കുന്നത്. അമേരിക്കൻ ഗായിക ടെയ്‌ലർ സ്വിഫ്റ്റാണ് ഒന്നാം സ്ഥാനത്ത്.
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ 35-ാം സ്ഥാനത്താണ് ഉളളത്. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയരായ 50 പേരുടെ പട്ടികയിലാണ് പ്രധാനമന്ത്രി ഇടം പിടിച്ചിരിക്കുന്നത്.രാഷ്ട്രീയ നേതാക്കന്മാരിൽ ഏറ്റവും കൂടുതൽ ഫോളോവെഴ്‌സുള്ള ട്വിറ്റർ പേജിനുടമയാണ് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി. 2009 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ട്വിറ്റർ ഉപയോഗിച്ച് തുടങ്ങി. തുടർന്ന് 2010 ൽ തന്നെ അദ്ദേഹത്തിന് ഒരു ലക്ഷം പേർ ഫോളോ ചെയ്തിരുന്നു.
പിന്നീട് 2014 ഇന്ത്യൻ പ്രധാന മന്ത്രിയായതോടെ മോദിയുടെ ട്വിറ്റർ ഫോളോവർമാരുടെ എണ്ണം അതിവേഗം വർദ്ധിച്ചു. ഉപഭോക്തൃ രഹസ്യാന്വേഷണ കമ്പനിയായ ബ്രാൻഡ് വാച്ച് നടത്തിയ വാർഷിക ഗവേഷണമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments