ഇസ്ലാമാബാദ്: പെഷവാർ ഭീകരാക്രമണ കേസിൽ നാലാഴ്ചയ്ക്കകം നടപടി എടുക്കണമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാന് അന്ത്യശാസനം നൽകി പാക് സുപ്രീം കോടതി. നടപടി എടുത്തതിന്റെ റിപ്പോർട്ട് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇമ്രാൻ ഖാനെ നേരിട്ട് വിളിച്ചു വരുത്തിയായിരുന്നു കോടതി ഇത് ആവശ്യപ്പെട്ടത്.
കേസിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് അറ്റോർണി ജനറൽ നൽകിയ റിപ്പോർട്ടിൽ കോടതി അസംതൃപ്തി അറിയിച്ചു. ഭീകരരുമായി ഇമ്രാൻ ഖാൻ അനധികൃതമായി ബന്ധപ്പെട്ടു എന്ന ആരോപണവും കോടതി പരിശോധിച്ചു. ഇന്ത്യയിലേതുൾപ്പെടെയുള്ള ഭീകര സംഘടനകളുമായി പാക് സർക്കാർ ബന്ധപ്പെടുന്നു എന്ന വിവാദ വിഷയവും കോടതിയിൽ ആവർത്തിക്കപ്പെട്ടു.
2014 ഡിസംബർ 16നായിരുന്നു പാകിസ്ഥാനെ നടുക്കിയ പെഷവാർ ഭീകരാക്രമണം. ആക്രമണത്തിൽ പെഷവാർ സ്കൂളിലെ 134 വിദ്യാർത്ഥികൾ ഉൾപ്പെടെ 150 പേർ മരിച്ചിരുന്നു. താലിബാനായിരുന്നു ആക്രമണത്തിന് പിന്നിൽ.
Post Your Comments