ThiruvananthapuramKeralaNattuvarthaLatest NewsIndiaNews

നികുതി വെട്ടിപ്പിന് ശേഷം നഗരസഭ ‘അവതരിപ്പിക്കുന്ന’ LED ലൈറ്റ് തട്ടിപ്പ്: ഗുരുതര ക്രമക്കേടെന്ന് ആരോപണം

തിരുവനന്തപുരം: നികുതി വെട്ടിപ്പിന് ശേഷം തിരുവനന്തപുരം നഗര സഭയെ വെട്ടിലാക്കി എൽഇഡി ലൈറ്റ് തട്ടിപ്പ്. അഞ്ച് ലക്ഷത്തിനു മുകളിലുള്ള ഇടപാടുകൾക്ക് ഇ ടെൻഡർ വേണമെന്ന ചട്ടം നിലനിൽക്കെയാണ് അതിനെ മറികടന്ന് എൽഇഡി ലൈറ്റുകൾ വാങ്ങിയതെന്നാണ് ആരോപണം.

Also Read:പാകിസ്ഥാനിൽ മതവിവേചനം തുടരുന്നു: ക്ഷേത്രം നിർമ്മിക്കാൻ അനുവദിച്ച ഭൂമി തിരിച്ചെടുത്തു

തെരുവുകളിൽ സ്ഥാപിക്കുന്നതിന് 2021-2022 ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി എൽ ഇ ഡി ലൈറ്റുകൾ വാങ്ങുന്നതിന് നഗരസഭ തീരുമാനം എടുത്തിരുന്നു. ഇതിന്റെ ഭാഗമായി പ്രൈവറ്റ് സ്ഥാപനത്തിൽ നിന്ന് വാങ്ങിയ എൽ ഇ ഡി ലൈറ്റുകൾ അഞ്ചുലക്ഷത്തിന് മുകളിൽ വില വരുന്നതാണ്. എന്നാൽ അഞ്ച് ലക്ഷത്തിനു മുകളിൽ ഇടപാടുകൾ നടത്തുമ്പോൾ ഇ ടെൻഡർ വേണമെന്ന നിബന്ധന നിലനിൽക്കെയാണ് ചട്ടം മറികടന്നുകൊണ്ടുള്ള ഈ പദ്ധതി.

അതേസമയം, ഇത്തരം ഒരു പ്രവൃത്തി നടന്നിട്ടില്ലെന്നും ആരോപണം വ്യാജമാണെന്നുമാണ് മേയർ ആര്യ രാജേന്ദ്രന്റെ വിശദീകരണം. നികുതി തട്ടിപ്പ് കേസിൽ നഗരസഭയ്‌ക്കെതിരെ മുൻപ് രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button