വെല്ലിംഗ്ടൺ: ന്യൂസിലാൻഡിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഓക്ക്ലൻഡിൽ മൂന്ന് മാസത്തിനിടെ ആദ്യമായി കടകളും മാളുകളും തുറന്നു. ന്യൂസിലാൻഡിൽ കൊവിഡ് കേസുകൾ ഏറ്റവും രൂക്ഷമായത് ഇവിടെയായിരുന്നു.
Also Read:റഷ്യയിൽ ശമനമില്ലാതെ കൊവിഡ്: 24 മണിക്കൂറിൽ 38,058 പുതിയ രോഗികൾ;1211 മരണം; ആശങ്കയിൽ ലോകം
കടകൾ തുറന്നതോടെ തെരുവുകളിൽ തിരക്കേറി. ലൈബ്രറികളിലും മ്യൂസിയങ്ങളിലും ജനങ്ങൾ കൂട്ടത്തോടെ എത്താൻ തുടങ്ങി. വാക്സിനേഷൻ നിരക്ക് ഉയർന്നതും നിയന്ത്രണങ്ങൾ കർശനമാക്കിയതും ഫലവത്തായത് കൊണ്ടാണ് ഇപ്പോൾ ഇളവുകൾ നൽകാൻ സാധിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.അതേസമയം വിനോദ സഞ്ചാര മേഖലയിൽ നിയന്ത്രണങ്ങൾ തുടരുകയാണ്.
എന്നാൽ പ്രതിഷേധങ്ങൾ ഫലപ്രദമായത് കൊണ്ടാണ് നിയന്ത്രണങ്ങൾ നീക്കിയതെന്ന ആരോപണവും നിലനിൽക്കുകയാണ്. വാക്സിനേഷൻ നിർബ്ബന്ധിതമാക്കിയതിനും ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനും എതിരെ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തിറങ്ങിയിരുന്നു. മാസ്ക് പോലും ധരിക്കാതെ പാർലമെന്റിനകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ച ഇവർ സർക്കാരിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.
Post Your Comments