ചെന്നൈ: തമിഴ്‌നാട്ടിൽ മഴ തുടരുമെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പതിനാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപേട്ട്, തിരുനൽവേലി, തെങ്കാശി എന്നീ ജില്ലകളിലാണ് പ്രത്യേക ജാഗ്രതാ നിർദേശമുള്ളത്.
സംസ്ഥാനത്ത് എൻഡിആർഎഫിന്റെ രണ്ട് സേനകളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. മധുരൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ എന്നിവിടങ്ങളിലാണ് എൻഡിആർഎഎഫ് സംഘമെത്തിയിട്ടുള്ളത്. തഞ്ചാവൂർ, കൂഡല്ലൂർ ജില്ലകളിൽ സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാദൗത്യം തുടരുകയാണ്.
Read Also : സീരിയലുകൾ നിലവാരം വിടരുത്, കുടുംബത്തോടൊപ്പം കാണുന്നതാണെന്ന് ഓർക്കുക, മന്ത്രി സജി ചെറിയാൻ
ചെന്നൈയിലെ 290-ഓളം പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലായെന്നാണ് റിപ്പോർട്ടുകൾ. പലയിടത്തും ഗതാഗത സൗകര്യം പൂർണമായും തടസപ്പെട്ടു. ചെന്നൈയിലെ 48 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,107 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്.
Post Your Comments