ജിദ്ദ: പകർച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി സൗദി അറേബ്യ. കാലാവസ്ഥാ മാറ്റം അനുഭവപ്പെടുന്നതിന്റെ ഭാഗമായി രാജ്യത്ത് പകർച്ചപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് സൗദി ആരോഗ്യ മന്ത്രാലയം ഇക്കാര്യം നിർദ്ദേശിച്ചിരിക്കുന്നത്.
Read Also: പൗരന്റെ മൗലികാവകാശങ്ങളെ ഇല്ലാതാക്കുന്ന താലിബാന്‍ ചിന്താഗതിക്കാരെ വെറുതേവിടില്ല: യോഗി ആദിത്യനാഥ്
വാക്സിൻ സ്വീകരിക്കുന്നതിലൂടെയും, തിരക്കുള്ള സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കുന്നതിലൂടെയും കൈകൾ നന്നായി കഴുകുന്നതിലൂടെയും കണ്ണും വായും നേരിട്ട് സ്പർശിക്കുന്നത് ഒഴിവാക്കുന്നതിലൂടെയും തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ടിഷ്യൂ പേപ്പർ ഉപയോഗിക്കുന്നതിലൂടെയും സ്ഥലത്തിന്റെ ശുചിത്വം ഉറപ്പാക്കുന്നതിലൂടെയും പകർച്ചപ്പനി തടയാമെന്ന് ആരോഗ്യ അറിയിച്ചു.
പകർച്ചപ്പനിക്കെതിരെയുള്ള വാക്‌സിൻ ഏറ്റവും അടുത്തുള്ള മെഡിക്കൽ സെന്ററുകളിൽ ലഭ്യമാണെന്നും ഈ വാക്‌സിൻ സുരക്ഷിതവും സൗജന്യവുമാണെന്നും അധികൃതർ പറഞ്ഞു. പാർശ്വഫലങ്ങളൊന്നുമില്ലെന്നും ലോകത്തെ എല്ലാ രാജ്യങ്ങളിലും വർഷങ്ങളായി ഫലപ്രാപ്തി തെളിയിച്ച വാക്‌സിനാണിതെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
Read Also: മയക്കുമരുന്ന് വില്പന, വധശ്രമടക്കം നിരവധി കേസുകൾ : ഉളിയത്തടുക്ക സ്വദേശിക്കെതിരെ കാപ്പ ചുമത്തി
Post Your Comments