CricketLatest NewsNewsIndia

ന്യൂസിലാൻഡിനെതിരായ ട്വെന്റി 20 പരമ്പരയിൽ രോഹിത് ശർമ ഇന്ത്യയെ നയിക്കും: ആദ്യ ടെസ്റ്റിൽ വിശ്രമം ആവശ്യപ്പെട്ട് കോഹ്ലി

മുംബൈ: ന്യൂസിലാൻഡിനെതിരായ ട്വെന്റി 20 പരമ്പരയിൽ രോഹിത് ശർമ്മ ഇന്ത്യയുടെ ക്യാപ്ടനാകും. ട്വെന്റി 20 ക്യാപ്ടൻ പദവി ഒഴിയാൻ വിരാട് കോഹ്ലി താത്പര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇത്. തുടർന്നും ചെറിയ ഫോർമാറ്റിൽ രോഹിത് ഇന്ത്യയുടെ ക്യാപ്ടനായി തുടരും എന്നാണ് സൂചന.

Also Read:24 മണിക്കൂറിൽ 39,160 രോഗികൾ, 1,211 മരണം: കൊവിഡിന് മുന്നിൽ ആടിയുലഞ്ഞ് റഷ്യ

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ വിരാട് കോഹ്ലി കളിച്ചേക്കില്ല. കോഹ്ലി വിശ്രമം ആവശ്യപ്പെട്ട സാഹചര്യത്തിൽ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് അദ്ദേഹത്തിന് വിശ്രമം അനുവദിച്ചേക്കും. ട്വെന്റി 20 ലോകകപ്പോടെ രവി ശാസ്ത്രി ഇന്ത്യയുടെ പരിശീലക സ്ഥാനം ഒഴിയും. രാഹുൽ ദ്രാവിഡാണ് തുടർന്ന് ഈ പദവി ഏറ്റെടുക്കുക.

ന്യൂസിലാൻഡിനെതിരായ ആദ്യ ട്വെന്റി 20 മത്സരത്തിൽ ജസ്പ്രീത് ബൂമ്രയും മുഹമ്മദ് ഷാമിയും കളിച്ചേക്കില്ല. ഇരുവർക്കും വിശ്രമം അനുവദിച്ചേക്കും. അജിങ്ക്യ രഹാനെ ടെസ്റ്റിൽ വൈസ് ക്യാപ്ടനായി തുടരും.

ന്യൂസിലാൻഡിനെതിരെ നാട്ടിൽ മൂന്ന് ട്വെന്റി 20 മത്സരങ്ങളും 2 ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button