COVID 19Latest NewsNewsInternational

24 മണിക്കൂറിൽ 39,160 രോഗികൾ, 1,211 മരണം: കൊവിഡിന് മുന്നിൽ ആടിയുലഞ്ഞ് റഷ്യ

മോസ്കോ: റഷ്യയിൽ കുതിച്ചുയർന്ന് കൊവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിൽ 39,160 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,211 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 249,215 ആയി.

Also Read:‘ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന് കുറ്റസമ്മതം നടത്തിയ ലെസ്ബിയൻ യുവതികളെ ചൂരല് കൊണ്ടടിച്ച് ശിക്ഷിക്കുന്ന ശരീയത്ത് നിയമം’

കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചവരിൽ 3,200 പേർക്ക് രോഗലക്ഷണങ്ങളില്ല. മോസ്കോയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ. 5,287 പേർക്കാണ് ഇവിടെ കൊവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ കൂടുതലാണ് ഇത്.

Also Read: നവാബ് മാലിക്കിന് പുതിയ കുരുക്ക്, മുംബൈ സ്‌ഫോടന കേസിലെ പ്രതികളുമായി അടുത്ത ബന്ധം : തെളിവുകളുമായി ഫട്‌നാവിസ്

സെന്റ് പീറ്റേഴ്സ്ബർഗിൽ 2,680 പേർക്കാണ് കൊവിഡ് സ്ഥരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇത് 2,597 ആയിരുന്നു. യൂറോപ്പിൽ കൊവിഡ് നാലാം തരംഗം ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button