ThiruvananthapuramKeralaNattuvarthaLatest NewsNews

ഇന്ന് മുതൽ നടത്താനിരുന്ന സ്വകാര്യ ബസ്​ സമരം പിൻവലിച്ചു; നവംബർ 18നകം പ്രശ്​നങ്ങൾ പരിഹരിക്കുമെന്ന്​ മന്ത്രി ആന്റണി രാജു

കോട്ടയം: വിവിധ സ്വകാര്യബസ്​ സംഘടനകൾ ചൊവ്വാഴ്​ച ( ഇന്നുമുതൽ) നടത്താനിരിക്കുന്ന സമരം പിൻവലിച്ചു.​ ഇന്നലെ രാത്രി മന്ത്രി ആൻറണി രാജുവുമായി നടത്തിയ ചർച്ചയെ തുടർന്നാണ്​ തീരുമാനം. രാത്രി 10ന്​ കോട്ടയം നാട്ടകം ​ഗസ്റ്റ്‌ ​ ഹൗസിലായിരുന്നു ചർച്ച. ഈ മാസം 18നകം പ്രശ്​നം പരിഹരിക്കാമെന്ന മന്ത്രിയുടെ ഉറപ്പ് വിശ്വസിച്ചാണ് പുതിയ ​തീരുമാനമെന്ന്​ സംഘടന പ്രതിനിധികൾ പറഞ്ഞു.

Also Read : മോഡലുകള്‍ ഉൾപ്പെടെ മൂന്നുപേർ മരിച്ച അപകടത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍: കൂടുതൽ വിവരങ്ങൾ പുറത്ത്

മിനിമം ചാർജ്​ 10 രൂപയിൽനിന്ന്​ 12​ രൂപയാക്കുക, വിദ്യാർഥികളുടെ കൺ​സെഷൻ ആറ്​ രൂപയാക്കി ഉയർത്തുക, ഡീസൽ സബ്സിഡി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉടമകൾ സമരത്തിന് ആഹ്വാനം ചെയ്​തത്​. നിരക്കുവർധന അടക്കമുള്ള കാര്യങ്ങൾ ചർച്ചയായി.

15 ദിവസം മുമ്പ് പ്രഖ്യാപിച്ച സമരത്തിന് തലേദിവസം രാത്രി ചർച്ച നടത്താനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്ന് സമിതി നേതാക്കൾ നേരത്തെ പറഞ്ഞിരുന്നു. ബസ് ഓപറേറ്റേഴ്സ് സംഘടന പ്രതിനിധികളായി ടി. ഗോപിനാഥൻ, ഗോകുലം ഗോകുൽദാസ്, ലോറൻസ് ബാബു, ജോൺസൺ പയ്യപ്പള്ളി, സി.എം. ജയാനന്ദ്, ബാബുരാജ്, ജോസ് ആട്ടോക്കാരൻ, ജോസ് കുഴുപ്പിൽ, എ.ഐ. ഷംസുദ്ദീൻ എന്നിവർ മന്ത്രിയ്ക്കൊപ്പമുള്ള ചർച്ചയിൽ​ പ​ങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button