ന്യൂഡല്‍ഹി: അഫ്ഗാൻ വിഷയത്തിൽ സമാധാനം ഉറപ്പാക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾ വിഫലമായി. ഇന്ത്യ വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് പാകിസ്താനും ചൈനയും അറിയിച്ചു.
Also Read : വവ്വാൽ കടന്നലിനെ ഇളക്കി; കുത്തേറ്റ് മരണവീട്ടിൽ വന്നവരടക്കം 24 പേർക്ക് പരിക്ക്
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അധ്യക്ഷത വഹിക്കുന്ന മേഖലയിലെ സുരക്ഷാ അവലോകന യോഗം നാളെയാണ് നടക്കുക.യോഗത്തിനെത്തില്ലെന്ന് പാകിസ്താന്‍ നേരത്തെ പറഞ്ഞിരുന്നു. ഇന്നലെ ചൈനയും സമാനമായ നിലപാട് സ്വീകരിച്ചു. എന്നാല്‍ മറ്റു രാജ്യങ്ങളെല്ലാം പങ്കെടുക്കുന്നുണ്ട്. ഇറാനും റഷ്യയും പങ്കെടുക്കുന്നത് ഇന്ത്യയ്ക്ക് അനുകൂലമായ ഘടകമാണ്. നാളെ നടക്കുന്ന യോഗം ഇന്ത്യയുടെ പദവി ഉയര്‍ത്തുന്നതാണ്.
ഡല്‍ഹിയില്‍ നടക്കുന്ന യോഗം ചൈനയ്ക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. യോഗത്തില്‍ എല്ലാ രാജ്യങ്ങളും പങ്കെടുക്കുന്നത് ഇന്ത്യയ്ക്ക് ലഭിക്കുന്ന അംഗീകാരമാണ്. ഇത് മനസിലാക്കിയാണ് ചൈനയുടെ പിന്‍മാറ്റം. പാകിസ്ഥാനു പിന്നാലെ ചൈനയും പിന്മാറിയത് ശത്രുതാപരമായ നിലപാടാണെന്ന് നിരീക്ഷകർ പറഞ്ഞു.
Post Your Comments