KeralaNattuvarthaNews

വ​വ്വാ​ൽ ക​ട​ന്നലിനെ ഇ​ള​ക്കി; കു​ത്തേ​റ്റ് മ​ര​ണ​വീ​ട്ടി​ൽ വ​ന്ന​വ​ര​ട​ക്കം 24 പേ​ർ​ക്ക് പ​രി​ക്ക്

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7.30ഓ​ടെ പു​ത്ത​ൻ​പീ​ടി​ക ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി റോ​ഡി​ലെ യ​തീ​ന്ദ്ര​ദാ​സിന്റെ വീ​ട്ടു​പ​റ​മ്പി​ലെ പ്ലാ​വി​ലെ ഭീ​മ​ൻ കൂ​ടാ​ണ് ഇ​ള​കി​യ​ത്

അ​ന്തി​ക്കാ​ട്: വ​വ്വാ​ൽ ഇ​ള​ക്കിയ ക​ട​ന്ന​ൽ​ കൂട്ടി​ൽ​ നി​ന്ന്​ പ​റ​ന്ന ക​ട​ന്ന​ലു​ക​ളു​ടെ കു​ത്തേ​റ്റ് 24 പേ​ർ​ക്ക് പ​രി​ക്കേറ്റു. ഇതിൽ 20 പേർ മരണവീട്ടിൽ വന്നവരായിരുന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7.30ഓ​ടെ പു​ത്ത​ൻ​പീ​ടി​ക ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി റോ​ഡി​ലെ യ​തീ​ന്ദ്ര​ദാ​സിന്റെ വീ​ട്ടു​പ​റ​മ്പി​ലെ പ്ലാ​വി​ലെ ഭീ​മ​ൻ കൂ​ടാ​ണ് ഇ​ള​കി​യ​ത്.

പു​ത്ത​ൻ​പീ​ടി​ക​യി​ൽ കു​രു​തു​കു​ള​ങ്ങ​ര ചാ​ക്കോ, ത​ണ്ടാ​ശ്ശേ​രി അ​രു​ൺ, പ​ത്ര ഏ​ജ​ൻ​റ് പ​ടി​ഞ്ഞാ​റ​ത്ത​ല വി​ജോ, വെ​ളു​ത്തേ​ട​ത്ത് പ​റ​മ്പി​ൽ പ്രി​ൻ​സ് യ​തീ​ന്ദ്ര​ദാ​സ് എ​ന്നി​വ​ർ​ക്കും മ​ര​ണ​വീ​ട്ടി​ൽ വ​ന്ന 20ഓ​ളം പേ​ർ​ക്കു​മാ​ണ്​ കു​ത്തേ​റ്റ​ത്.

Read Also: പഞ്ചാബ് നാഷണൽ ബാങ്കിൽ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് അരക്കോടി തട്ടിയെടുത്തു : രണ്ടുപേർ കൂടി അറസ്​റ്റിൽ

മ​ര​ത്തി​നു മു​ക​ളി​ലെ കൊ​മ്പി​ലാ​ണ് ആ​റ​ടി​യോ​ളം നീ​ള​ത്തി​ലും വീ​തി​യി​ലും ഏ​താ​നും ദി​വ​സം മു​മ്പ് കൂ​ട് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. കാ​ട്ടു​ക​ട​ന്ന​ൽ ഇ​ന​ത്തി​ൽ​പ്പെ​ട്ട​താ​ണി​ത്. ഇ​തു​വ​ഴി പോ​യ വ​യോ​ധി​ക​നാ​യ കു​രു​തു​കു​ള​ങ്ങ​ര ചാ​ക്കോ​യെ​യാ​ണ് ആ​ദ്യം കടന്നൽ ആ​ക്ര​മി​ച്ച​ത്. നി​ല​വി​ളി കേ​ട്ട് എ​ത്തി​യ വി​ജോ ചൂ​​ൽ​കൊ​ണ്ട്​ ക​ട​ന്ന​ൽ​ക്കൂ​ട്ട​ത്തെ അ​ടി​ച്ച​ക​റ്റി ചാ​ക്കോ​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ട​ന്ന​ൽ​ക്കൂ​ട്ടം വി​ജോ​ക്കു നേ​രെ​യും തി​രി​യുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button