Latest NewsInternational

അഫ്ഗാനിൽ ഭരണം പിടിച്ചതുപോലെ തങ്ങളെയും അട്ടിമറിക്കുമോയെന്ന ഭയം: താലിബാനുമായി വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ച് പാക്കിസ്ഥാൻ

അതേസമയം വെടിനിർത്തൽ കരാറിന്റെ ഭാഗമായി നിരവധി തടവുകാരെ മോചിപ്പിക്കണമെന്ന് ടിടിപി ആവശ്യപ്പെട്ടതായി വിവരമുണ്ട്.

ഇസ്ലാമാബാദ്: നവംബർ 8 (റോയിട്ടേഴ്‌സ്): പാക്കിസ്ഥാനും പ്രാദേശിക താലിബാൻ തീവ്രവാദികളും ഒരു മാസത്തെ വെടിനിർത്തലിന് സമ്മതിച്ചു, ഇരുപക്ഷവും സമ്മതിച്ചാൽ അത് നീട്ടാം, വർഷങ്ങളായി തുടരുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ ഒരു സമ്പൂർണ്ണ സമാധാന ഉടമ്പടിയുടെ സാധ്യത തുറന്നുകൊണ്ട് വക്താക്കൾ തിങ്കളാഴ്ച പറഞ്ഞു. അതേസമയം അഫ്ഗാനിസ്ഥാൻ ഭരണകൂടത്തെ അട്ടിമറിച്ചതുപോലെ തങ്ങൾക്കെതിരെയും അക്രമണമുണ്ടാകുമോയെന്ന ഭയം മൂലമാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാറിൽ ഒപ്പുവെക്കാൻ നിർബന്ധിതരായതെന്നാണ് സൂചന.

അഫ്ഗാൻ താലിബാനിൽ നിന്ന് വ്യത്യസ്തമാണ് പാകിസ്താൻ താലിബാൻ എന്ന തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി). പാകിസ്ഥാൻ സർക്കാരിനെ അട്ടിമറിച്ച് രാജ്യത്ത് ഇസ്ലാമിക് ശരിയത്ത് നടപ്പാക്കുക എന്നതാണ് ഇവരുടെ പ്രഖ്യാപിത ലക്ഷ്യം. ചർച്ചകൾക്കായി ഇരുവിഭാഗവും പ്രത്യേകം കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ഇന്ന് മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നത്. ഡിസംബർ ഒൻപത് വരെ നീളും. അതേസമയം വെടിനിർത്തൽ കരാറിന്റെ ഭാഗമായി നിരവധി തടവുകാരെ മോചിപ്പിക്കണമെന്ന് ടിടിപി ആവശ്യപ്പെട്ടതായി വിവരമുണ്ട്.

എന്നാൽ പാകിസ്ഥാൻ ഇത് സ്ഥിരീകരിച്ചിട്ടില്ല. മലാല യൂസഫ് സായിയെ കൊലപ്പെടുത്താൻ ശ്രമിച്ചതോടെയാണ് ടിടിപി ലോകവ്യാപകമായി കുപ്രസിദ്ധി നേടുന്നത്. നിരോധിത ഭീകര സംഘടനയാണ് ടിടിപി.ഇരുകൂട്ടരും തമ്മിൽ നേരത്തേയും സമാധാന ശ്രമങ്ങൾക്കായി ശ്രമിച്ചിട്ടുണ്ടെങ്കിലും അത് വിജയിച്ചിരുന്നില്ല. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തതോടെയാണ് പാകിസ്ഥാനിലും പുതിയ ചർച്ചകൾ ആരംഭിച്ചത്. ആയിരക്കണക്കിന് സൈനികരേയും സാധാരണക്കാരേയുമാണ് ഇവർ കൊന്നൊടുക്കിയിട്ടുള്ളത്.

2014ൽ പെഷവാറിലെ സൈനിക സ്‌കൂളിൽ ടിടിപി നടത്തിയ ആക്രമണത്തിൽ 132 കുട്ടികളടക്കം 149 പേരാണ് കൊല്ലപ്പെട്ടത്. അഫ്ഗാൻ താലിബാൻ നേതാക്കളുടെ പിന്തുണയോടെയാണ് ഇരുപക്ഷവും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. പാക് സർക്കാരും നിരോധിത ഭീകര സംഘടനയായ തെഹ്രീക്-ഇ-താലിബാനും സമ്പൂർണ്ണ വെടിനിർത്തലിന് ധാരണയായതായി പാകിസ്താൻ മന്ത്രിസഭാംഗമായ ഫവാദ് ചൗധരി പറഞ്ഞു. വെടിനിർത്തൽ കരാർ പാകിസ്ഥാൻ ഭരണഘടനയ്‌ക്ക് കീഴിലായിരിക്കും. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും ഉറപ്പാക്കും. ചർച്ചകൾ പുരോഗമിക്കുന്നതിന് അനുസരിച്ച് വെടിനിർത്തൽ കരാർ നീട്ടുന്ന കാര്യം ചിന്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button