ThiruvananthapuramErnakulamKeralaNews

കൊച്ചി – മംഗളൂരു പ്രകൃതിവാതക പൈപ്പ്ലൈൻ പുതുവർഷത്തിൽ സമ്പൂർണശേഷി കൈവരിക്കും

കഴിഞ്ഞ ജനുവരി 5ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതി നാടിനു സമർപ്പിച്ചത്

കൊച്ചി: കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി – മംഗളൂരു പ്രകൃതിവാതക (എൽ.എൻ.ജി) പൈപ്പ്ലൈൻ 2022 ൽ സമ്പൂർണശേഷി കൈവരിക്കും. ഇതോടെ വടക്കൻ ജില്ലകളിൽ (എറണാകുളം മുതൽ കാസർകോട് വരെ) സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കാനാകുമെന്ന് അധികൃതർ അറിയിച്ചു.

Also Read : കണ്ടാല്‍ മനുഷ്യനോട് സാമ്യം ,​ വര്‍ക്കലയില്‍ വിചിത്രരൂപവുമായി ആട്ടിന്‍കുട്ടി

കഴിഞ്ഞ ജനുവരി 5ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതി നാടിനു സമർപ്പിച്ചത്. ചന്ദ്രഗിരിപ്പുഴയ്ക്ക് കുറുകെ പാറ തുരക്കുന്നതിനുണ്ടായ തടസംമൂലം താത്കാലികമായി ആറിഞ്ച് വ്യാസമുള്ള പൈപ്പ് സ്ഥാപിച്ചിരുന്നു.തുടർന്ന് 350 മീറ്റർ നീളത്തിൽ ടണൽ നിർമ്മിച്ച്, മറ്റിടങ്ങളിലേതുപോലെ 24 ഇഞ്ച് പൈപ്പ് സ്ഥാപിക്കുകയാണ്.

അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതോടെ ആറിഞ്ച് പൈപ്പ് മാറ്റും. പുഴയുടെ ഇരുകരകളിലും പൈപ്പുകൾ സ്ഥാപിക്കുന്ന ജോലിയും ഉടൻ ആരംഭിക്കും. പുഴയ്ക്ക് കുറുകെയുള്ള പൈപ്പും ഇരുകരകളിലെയും പൈപ്പും തമ്മിൽ ഡിസംബർ അവസാനം ബന്ധിപ്പിക്കും. ഇതോടെ സ്വപ്നപദ്ധതി യഥാർത്ഥത്തിലേക്ക് അടുക്കുകയാണെന്ന് അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button