കൊച്ചി: വഴിതടയൽ സമരത്തിനിടയിൽ നടൻ ജോജു ജോർജിന്റെ കാർ ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ടവരുടെ ജാമ്യാപേക്ഷ ഇന്ന് സമർപ്പിക്കും. മുൻ മേയർ ടോണി ചമ്മിണി അടക്കമുള്ള പ്രതികളാണ് ജാമ്യാപേക്ഷ സമർപ്പിക്കുന്നത്. കോടതി റിമാൻഡ് ചെയ്ത നാലു പ്രതികളേയും കാക്കനാട് ബോസ്റ്റൽ സ്കൂളിലാണ് പാർപ്പിച്ചിരിക്കുന്നത്.
Also Read : കോവിഡ് വാക്സിനേഷനിലും പരിശോധനാ നിരക്കിലും ഒന്നാമതായി യുപി : ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് യോഗി ആദിത്യനാഥ്
ഏഴു ദിവസത്തെ കൊവിഡ് നിരീക്ഷണത്തിനുശേഷം ഇവരെ ജില്ലാ ജയിലിലേക്ക് മാറ്റും. ജോജുവിന്റെ കാർ ആക്രമിച്ചിട്ടില്ലെന്നും കോൺഗ്രസ് സമരത്തിനിടയിലേക്ക് നടൻ മനപൂർവം നുഴഞ്ഞുകയറി പ്രശ്നങ്ങളുണ്ടാക്കിയെന്നുമാണ് കോൺഗ്രസ് നിലപാട്. ഇക്കാര്യം കോടതിയിലും ആവർത്തിക്കാനാണ് നീക്കം.
Post Your Comments