ലക്‌നൗ: കോവിഡ് പ്രതിരോധ വാക്‌സിനേഷനിലും പരിശോധനാ നിരക്കിലും രാജ്യത്ത് ഒന്നാം സ്ഥാനം നേടി ഉത്തർപ്രദേശ്. ഇതോടെ സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരെയും മുൻനിര പോരാളികളേയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ നേട്ടം സംസ്ഥാനം സ്വന്തമാക്കിയത് എല്ലാവരുടേയും കൂട്ടായ പ്രയത്‌നത്തിന്റെ ഫലമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഡിവിഷണൽ, ജില്ലാതല ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസിങ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കോവിഡ് പ്രതിരോധത്തിൽ ഉത്തർപ്രദേശ് ലോകത്തിന്റെ മുഴുവൻ പ്രശംസ നേടുന്നത് എല്ലാവരുടേയും ഒരുമിച്ചുള്ള പ്രയത്‌നത്തിന്റെ ഫലമായാണ്. കോവിഡ് പരിശോധനയിൽ, വാക്‌സിനേഷനിൽ എല്ലാം ഇന്ത്യയിൽ തന്നെ ഏറ്റവും മുന്നിലാണ് ഉത്തർപ്രദേശ്’ -അദ്ദേഹം പറഞ്ഞു.
Read Also : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യത, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
നവംബർ അവസാനത്തോടെ കോവിഡിന്റെ ആദ്യ ഡോസ് വാക്‌സിനിൽ 100 ശതമാനം എന്ന നേട്ടം കൈവരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ‘നവംബർ അവസാനത്തോടെ കോവിഡ് ആദ്യ ഡോസ് വാക്‌സിനിൽ 100 ശതമാനം എന്ന നേട്ടം കൈവരിക്കുക എന്നതാകണം ലക്ഷ്യം. ഇതിനായി പ്രതിദിനം 25 മുതൽ 30 ലക്ഷം ഡോസ് വാക്‌സിൻ എങ്കിലും വിതരണം ചെയ്യണം. എല്ലാ ജില്ലകളിലും രാത്രി 10 മണി വരെയെങ്കിലും ജനങ്ങൾക്ക് വാക്‌സിനേഷൻ ലഭ്യമാക്കണം. കഠിനമായ പ്രയത്‌നങ്ങളിലൂടെ മാത്രമേ നമുക്ക് ലക്ഷ്യം കൈവരിക്കാനാകൂ’ അദ്ദേഹം പറഞ്ഞു.
Post Your Comments