കണ്ണൂര്‍: പയ്യന്നൂരിലെ കവ്വായിയില്‍ നിന്ന്കഴിഞ്ഞ വർഷം ജൂലൈയില്‍ കാണാതായ വീട്ടമ്മയെ മലപ്പുറത്ത് കാമുകനൊപ്പം കണ്ടെത്തി. കവ്വായി സ്വദേശിനിയും രണ്ടു മക്കളുടെ അമ്മയുമായ കല്ലേന്‍ ഹൗസില്‍ പ്രസന്ന (49)യെ ഇളമ്പച്ചി സ്വദേശിയായ അബ്ദുള്‍ റഹ്മാനോടൊപ്പം മലപ്പുറം കാലടിയില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്.
പാചക തൊഴിലാളിയായ പ്രസന്ന പതിവു പോലെ കല്യാണ വീടുകളിലെ പാചക ജോലിക്കായി രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. വൈകുന്നേരമായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ബാബു പയ്യന്നൂര്‍ പോലീസില്‍ നല്കിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പോലീസിന് യാതൊരു വിവരവും ലഭിച്ചില്ല. അതിനിടെ തൃക്കരിപ്പൂര്‍ മാണിയാട്ട് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പാചക തൊഴിലാളി അബ്ദുള്‍ റഹ്മാനെ (55)യും കാണാതായതായെന്ന് പോലീസിന് ലഭിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരുമിച്ച് പാചകജോലി ചെയ്തിരുന്ന പ്രസന്നയും അബ്ദുല്‍ റഹ്മാനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും, ഇരുവരും ഒരുമിച്ച് നാടുവിടുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി. എന്നാല്‍ ഇരുവരും ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ബന്ധം പുലര്‍ത്താതിരുന്നത് പോലീസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. ഇവരെ കണ്ടെത്തുന്നതിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.
എന്നാൽ, രണ്ടു ദിവസം മുമ്പ് സ്പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച ചില രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ പോലീസ് മലപ്പുറം കാലടിയില്‍നിന്ന് പ്രസന്നയെ കണ്ടെത്തി. ഇവിടെ സുബൈദ എന്ന വ്യാജ പേരിൽ പേരില്‍ ചായക്കട നടത്തുകയായിരുന്നു പ്രസന്ന. അബ്ദുള്‍ റഹ്മാന് ഉദുമ, കുടക്, മലപ്പുറം എടവണ്ണപ്പാറ എന്നിവിടങ്ങളില്‍ ഭാര്യമാരുണ്ടെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രസന്ന അബ്ദുള്‍ റഹ്മാനോടൊപ്പം പോകണമെന്ന് താല്പര്യം അറിയിച്ചതോടെ കോടതി അനുമതി നല്കി.
Post Your Comments