മധ്യപ്രദേശ് : ഭോപ്പാൽ കമലാ നെഹ്‌റു ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ നാല് നവജാത ശിശുക്കൾ മരിച്ചു. ആശുപത്രിയിലെ നവജാത ശിശു സംരക്ഷണ വിഭാഗത്തിൽ ഇന്നലെയാണ് തീപിടുത്തമുണ്ടായത്.
Also Read : ടി20 ക്രിക്കറ്റില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ
കമലാ നെഹ്‌റു സർക്കാർ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ടാകാം മൂലമാണെന്നും സർക്കാരിന്റെ ഭാഗത്തു വീഴ്ച പറ്റിയിട്ടില്ലെന്നും സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടനെ ആശുപത്രിയിലെത്തി കുട്ടികളെ അടുത്തുള്ള വാര്‍ഡിലേയ്ക്ക് മാറ്റിയെന്നും വാര്‍ഡിനുള്ളില്‍ മുഴുവന്‍ ഇരുട്ടായിരുന്നെന്നും അതിനാലാണ് നാലു കുട്ടികൾ മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഐ.സി.യു. സ്ഥിതി ചെയ്യുന്ന ആശുപത്രിയുടെ മൂന്നാം നിലയിലെ വാര്‍ഡിലാണ് രാത്രി 9 മണിയോടെ തീപിടുത്തമുണ്ടായത്, പത്തോളം ഫയര്‍ എഞ്ചിനുകൾ സ്ഥലത്തെത്തിയതായി ഫത്തേഗഡ് ഫയര്‍ സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ജുബര്‍ ഖാന്‍ പറഞ്ഞു.
Post Your Comments