ലഖ്‌നൗ: ഉത്തര്‍പ്രദേശിന്റെ അധികാരത്തില്‍ നിന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ബി.ജെ.പിയെയും പുറത്താക്കണമെങ്കില്‍ ബി.ആര്‍. അംബേദ്കറിന്റേയും റാം മനോഹര്‍ ലോഹിയയുടേയും ചിന്തകളെ ഒരുമിപ്പിക്കേണ്ടതുണ്ടെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.
Also Read : ഗുരുവായൂർ ക്ഷേത്രം ആർ.എസ്.എസുകാരുടെ തറവാട്ട് സ്വത്തല്ല, സംഘികൾ കംസൻ്റെ സന്തതികൾ: റിജിൽ മാക്കുറ്റി
ബി.എസ്.പി നേതാക്കളായ അചല്‍ രാജ്ഭാര്‍, ലാല്‍ജി വെര്‍മ എന്നിവര്‍ പാര്‍ട്ടി വിട്ട് എസ്.പിയില്‍ ചേര്‍ന്നതിന്റെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അഖിലേഷ്. ഞായറാഴ്ചയായിരുന്നു ഇരുവരും എസ്.പിയില്‍ ചേര്‍ന്നത്.
2019 പൊതുതെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കിയത് അംബേദ്കറിന്റേയും ലോഹിയയുടേയും ചിന്താധാരകള്‍ ഒരുമിപ്പിക്കണം എന്ന ലക്ഷ്യത്തോടെയുള്ള ശ്രമമായിരുന്നെന്നും അംബേദ്കര്‍നഗര്‍ ജില്ലയില്‍ നടന്ന ജനദേശ് റാലിക്കിടെ അഖിലേഷ് പറഞ്ഞു.
ലാപ്‌ടോപ്പ് പ്രവര്‍ത്തിപ്പിക്കുന്നത് എങ്ങനെയെന്ന് അറിയാത്തത് കൊണ്ടാണ് ആദിത്യനാഥ് അവ വിതരണം ചെയ്യാത്തതെന്ന് പറഞ്ഞ അഖിലേഷ് യാദവ്, ഒരു ലാപ്‌ടോപ് എങ്ങനെയാണ് പ്രവര്‍ത്തിപ്പിക്കേണ്ടത് എന്ന് അറിയാത്ത ആളാവരുത് ഒരു മുഖ്യമന്ത്രിയെന്നും കൂട്ടിച്ചേര്‍ത്തു. ഒന്നിച്ചു നിന്ന് യുപി പിടിച്ചടക്കണമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
Post Your Comments