KottayamNattuvarthaKeralaNews

മുഴുവന്‍ ആവശ്യങ്ങളും സര്‍വകലാശാല അംഗീകരിച്ചു: നിരാഹാര സമരം അവസാനിപ്പിച്ച് ഗവേഷക വിദ്യാര്‍ഥിനി ദീപാ മോഹനന്‍

കോട്ടയം: എംജി സര്‍വകലാശാലയില്‍ നിരാഹാര സമരം നടത്തിവന്ന ഗവേഷക വിദ്യാര്‍ഥിനി ദീപാ മോഹനന്‍ സമരം അവസാനിപ്പിച്ചു. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസുമായി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് ദീപ സമരം അവസാനിപ്പിച്ചത്.

തന്റെ എല്ലാ ആവശ്യങ്ങളും സര്‍വകലാശാല അംഗീകരിച്ചുവെന്നും ഡോ. നന്ദകുമാര്‍ കളരിക്കലിനെ ഐഐയുസിഎന്‍എന്നില്‍നിന്ന് പുറത്താക്കിയിട്ടുണ്ടെന്നും ചര്‍ച്ചയ്ക്കു ശേഷം ദീപ മാധ്യമങ്ങളോടു വ്യക്തമാക്കി. സമരസംബന്ധമായ യാതൊരു പ്രതികാര നടപടികളും ഉണ്ടാവുകയില്ലെന്ന് ഉറപ്പ് ലഭിച്ചതായും ദീപ കൂട്ടിച്ചേത്തു.

സംഘടനയില്‍ നിന്ന് ആന്റണി പെരുമ്പാവൂരിനോ, ദിലീപിനോ പുറത്തുപോകാം, കലങ്ങുമെന്ന് ആരും വ്യാമോഹിക്കണ്ട: വിജയകുമാര്‍

ഗവേഷണത്തിന് ആവശ്യമായ എല്ലാ സാമഗ്രികളും ദീപയ്ക്ക് കൃത്യസമയത്ത് നല്‍കും. ഡോ. ഇ.കെ. രാധാകൃഷ്ണന്‍ ഗവേഷണ മാര്‍ഗദര്‍ശിയും ഡോ. സാബു തോമസ് സഹമാര്‍ഗദര്‍ശിയുമായിരിക്കും. ഡോ. ബീന മാത്യുവിനെയും കോ ഗൈഡായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുടങ്ങിക്കിടക്കുന്ന ഫെലോഷിപ്പ് തടസ്സങ്ങള്‍ മാറ്റി അനുവദിക്കാനുള്ള നടപടി സ്വീകരിക്കും. 2020 മാര്‍ച്ച് 24 മുതല്‍ നാലുവര്‍ഷം ഗവേഷണകാലയളവ് ദീര്‍ഘിപ്പിച്ച് നല്‍കും തുടങ്ങിയ ഉറപ്പുകളാണ് ദീപയ്ക്ക് ലഭിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button