MalappuramKeralaNattuvarthaLatest NewsNews

സുലൈഖയുടെ കൊലപാതകം : ഭർത്താവ് മൊയ്തീൻ റിമാൻഡിൽ

സ്വത്ത് തർക്കവും കുടുംബ വഴക്കും ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന

പെരിന്തൽമണ്ണ: പുഴക്കാട്ടിരി മണ്ണുംകുളത്ത് ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ച സംഭവത്തിൽ ഭർത്താവ് റിമാൻഡിൽ. കുറ്റിക്കാട്ടിൽ മൊയ്തീനെ (62) യാണ് ഇന്നലെ പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

ശനിയാഴ്ച വൈകുന്നേരമാണ് ക്രൂര കൊലപാതകം നടന്നത്. മങ്കട വടക്കാങ്ങര ചെട്ട്യാരങ്ങാടി സ്വദേശിയും മൊയ്തീന്റെ ഭാര്യയുമായ സുലൈഖയാണ്(54) കൊല്ലപ്പെട്ടത്.

മാതാവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മകൻ മുഹമ്മദ് ഹനീഫ എന്ന സാദിഖിനും (36) ആക്രമണത്തിൽ പരിക്കേറ്റു. ഇയാൾ നിലവിൽ മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇയാളുടെ പരിക്ക് ഗുരുതരമല്ല. സ്വത്ത് തർക്കവും കുടുംബ വഴക്കും ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

Read Also: കാ​ർ വാ​ട​ക​ക്കെ​ടു​ത്ത​ശേ​ഷം മറിച്ച വിറ്റ കേസ് : പ്രതി റിമാൻഡിൽ

സുലൈഖയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടു നൽകി. കൊളത്തൂർ ഇൻസ്പെക്ടർ എ.സജിത്ത്, എ.എസ്.ഐമാരായ ഷെരീഫ് തോടേങ്ങൽ, ജി.ജ്യോതി, സീനിയർ സി.പി.ഒ സുബ്രഹ്മണ്യൻ, സി.പി.ഒമാരായ അബ്ദുൾ സത്താർ, മുഹമ്മദ് റാഫി എന്നിവരാണ് അന്വഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button