KeralaLatest NewsNews

ഡ്രിപ്പ് കൊടുത്തപ്പോള്‍ യുവതിയുടെ ബോധംപോയി: അതിഥി തൊഴിലാളിയായ വ്യാജ ഡോക്ടര്‍ പോലീസ് പിടിയില്‍

രോഗികൾക്ക് ഇഞ്ചക്ഷന്‍, ഡ്രിപ്പ് എന്നിവ ഇയാള്‍ നല്‍കിയിരുന്നു. ചികിത്സ തേടിയെത്തിയ അസം സ്വദേശിനിയില്‍ നിന്ന് ആയിരം രൂപ ഫീസ് വാങ്ങിയ ശേഷം ഗുളികകൊടുക്കുകയും ഡ്രിപ്പ് ഇടുകയും ചെയ്തു.

പെരുമ്പാവൂര്‍: അതിഥി തൊഴിലാളിയായ വ്യാജ ഡോക്ടര്‍ പോലീസ് പിടിയില്‍. ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സബീര്‍ ഇസ്ലാ(34)മിനെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. മാറമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലായിരുന്നു ഇയാളുടെ ചികിത്സയും താമസവും. നിരവധി അതിഥി തൊഴിലാളി കളാണ് ഇയാളുടെ ചികിത്സ തേടിയെത്തിയിരുന്നത്.

Read Also: അനുവാദമില്ലാതെ ടാപ്പിൽ നിന്നും വെള്ളം കുടിച്ചു: 70-കാരനെ അച്ഛനും മകനും ചേർന്ന് തല്ലിക്കൊന്നു

രോഗികൾക്ക് ഇഞ്ചക്ഷന്‍, ഡ്രിപ്പ് എന്നിവ ഇയാള്‍ നല്‍കിയിരുന്നു. ചികിത്സ തേടിയെത്തിയ അസം സ്വദേശിനിയില്‍ നിന്ന് ആയിരം രൂപ ഫീസ് വാങ്ങിയ ശേഷം ഗുളികകൊടുക്കുകയും ഡ്രിപ്പ് ഇടുകയും ചെയ്തു. പിന്നാലെ യുവതി ബോധരഹിതയായി. ഇതോടെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് വ്യാജഡോക്ടറെ സംബന്ധിച്ച്‌ രഹസ്യവിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് ഇവിടെയെത്തി പരിശോധന നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button