ബീഹാർ : അനുവാദമില്ലാതെ ടാപ്പിൽ നിന്നും വെള്ളമെടുത്തതിന് 70-കാരനെ തല്ലിക്കൊന്നു. ബീഹാറിലെ വൈശാലി ജില്ലയിലെ സലേംപൂർ എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. അനുവാദമില്ലാതെ ഹാൻഡ് പമ്പ് ഉപയോഗിച്ചുവെന്ന് ആരോപിച്ച് മർദ്ദിച്ചത്.
‘കന്നുകാലികൾക്ക് പുല്ല് പറിക്കാനായാണ് എന്റെ അച്ഛൻ പോയത്. ദാഹം തോന്നിയ അദ്ദേഹം അവിടെ ഒരു ടാപ്പിൽ നിന്നും വെള്ളം കുടിച്ചു. അനുവാദമില്ലാതെ വെള്ളം കുടിച്ചെന്ന് ആരോപിച്ച് ഒരു അച്ഛനും മകനും ചേർന്ന് എൻെറ പിതാവിനെ മർദിക്കുകയായിരുന്നു. ഞങ്ങൾക്ക് അവരുമായി മുൻ വൈരാഗ്യങ്ങളൊന്നും ഇല്ല’ -കൊല്ലപ്പെട്ടയാളുടെ മകൻ രമേഷ് സൈനി പറഞ്ഞു.
Read Also : ലോകത്തെ ആരാധ്യനായ നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമത്
അതേസമയം, ഒരേ ജാതിക്കാരായ ചിലർ തന്നെയാണ് 70-കാരനെ മർദിച്ചതെന്നും സബ് ഡിവിഷണൽ പോലീസ് ഓഫീസർ രാഘവ് ദയാൽ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments