KozhikodeLatest NewsKeralaNattuvarthaNews

ഏഴുവയസ്സുകാരിയെയും ഭിന്നശേഷിക്കാരിയായ ബന്ധുവിനെയും പീഡിപ്പിച്ചു: പ്രതി മുഹമ്മദിനായി ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട്: ബാലുശ്ശേരിയില്‍ ഭിന്നശേഷിക്കാരിയെയും ബന്ധുവായ ഏഴു വയസ്സുള്ള പെണ്‍കുട്ടിയെയും ലൈംഗികമായി പീഡിപ്പിച്ചു. സംഭവശേഷം ഒളിവിൽ പോയ പ്രതി തൃക്കുറ്റിശ്ശേരി കുന്നുമ്മല്‍ പൊയില്‍ എളാങ്ങല്‍ മുഹമ്മദി(46) നായി പോലീസ് അന്വേഷണം ആരംഭിച്ചു.

തിങ്കളാഴ്ച രാവിലെയാണ് സംഭാവന നടന്നത്. ഭിന്നശേഷിക്കാരിയായ 52കാരിയും ബന്ധുവായ പെണ്‍കുട്ടിയും മാത്രമാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. മാതാവ് തൊഴിലുറപ്പിന് പോയതായിരുന്നു. ഈ സമയത്ത് വീട്ടിലെത്തിയ പ്രതി, പീഡിപ്പിച്ചതായാണ് കുട്ടി പോലീസിനോട് പറഞ്ഞത്.

അഹങ്കാരത്തിന് കൈയും കാലും വച്ചയാളാണ് ജോജു, അസഭ്യം പറഞ്ഞതിന് തെളിവ് തന്റെ പക്കലുള്ള പെന്‍ഡ്രൈവിലുണ്ടെന്ന് കെ ബാബു

പെൺകുട്ടി കുതറി ഓടിയപ്പോള്‍ വീട്ടിനകത്ത് കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെയും ഇയാള്‍ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് മുത്തശ്ശിയുമായി പെണ്‍കുട്ടി മടങ്ങിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതിയ്ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button