ThiruvananthapuramKozhikodeKeralaLatest NewsNews

മുല്ലപെരിയാർ : മരം മുറി ഉത്തരവ് മരവിപ്പിച്ച കേരളത്തിന്‍റെ നടപടിയിൽ ഇടപെടാനില്ലെന്ന് തമിഴ്നാട്

കോഴിക്കോട്: മുല്ലപ്പരിയാർ ബേബി ഡാമിലെ മരങ്ങൾ മുറിക്കാനുള്ള അനുമതി മരവിപ്പിച്ച കേരള സർക്കാർ തീരുമാനത്തിൽ ഇടപെടാനില്ലെന്ന് തമിഴ്നാട് സർക്കാർ.

Also Read : സുലൈഖയുടെ കൊലപാതകം : ഭർത്താവ് മൊയ്തീൻ റിമാൻഡിൽ

തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകനാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. കേരളത്തിന്‍റെ തീരുമാനം തമിഴ്നാട് മാനിക്കുന്നെന്നും രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ പ്രശ്നത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

​തമി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്​​റ്റാ​ലി​ൻ കേ​ര​ള​ത്തി​ന് ന​ന്ദി​യ​റി​യി​ച്ച് പ​ത്ര​ക്കു​റി​പ്പ് ഇ​റ​ക്കി​യ​തോ​ടെ​യാ​ണ് മുല്ലപ്പെരിയാർ ബേബി ഡാമിന്​ താഴെയുള്ള 15 മരങ്ങൾ വെട്ടിനീക്കാൻ അനുമതി നൽകിയ വി​വ​രം പു​റ​ത്തു​വ​ന്ന​ത്. സർക്കാർ അറിഞ്ഞു കൊണ്ടാണ് തമിഴ്നാട് ഈ നടപടി സ്വീകരിച്ചതെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button