KottayamLatest NewsKeralaNews

എംജി സര്‍വകലാശാലയിലെ ജാതി വിവേചനം: ദീപയുടെ സമരം പതിനൊന്നാം ദിവസത്തില്‍, പിന്നോട്ടില്ലെന്ന് ഗവേഷക

മഹാത്മഗാന്ധി സര്‍വകലാശാല കവാടത്തിന് മുന്നിലാണ് ദീപ നിരാഹാര സമരം നടത്തുന്നത്

കോട്ടയം: എംജി സര്‍വകലാശാലയിലെ ജാതിവിവേചനവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അധ്യാപകനെ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവേഷക ദീപ പി മോഹനന്‍ നടത്തുന്ന നിരാഹാര സമരം പതിനൊന്നാം ദിവസത്തിലേക്ക്. മഹാത്മഗാന്ധി സര്‍വകലാശാല കവാടത്തിന് മുന്നിലാണ് ദീപ നിരാഹാര സമരം നടത്തുന്നത്. വൈസ് ചാന്‍സിലര്‍ സാബു തോമസിനെയും ജാതിഅധിക്ഷേപം നടത്തിയ അധ്യാപകനും നാനോ സയന്‍സ് വിഭാഗം മേധാവിയുമായ ഡോ. നന്ദകുമാര്‍ കളരിക്കലിനെയും മാറ്റാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ദീപ.

Read Also : കേരളം ഇന്ധനവില കുറയ്ക്കാത്തതിനാൽ അതിർത്തി കടന്ന് ജനം: കേരളത്തിന്റെ നികുതിവരുമാനം കുറയുമെന്നാശങ്ക

ആരോപണ വിധേയനായ അധ്യാപകന്‍ ഡോ. നന്ദകുമാര്‍ കളരിക്കലിനെ എംജി സര്‍വകലാശാല കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി ആര്‍. ബിന്ദു ആവശ്യപ്പെട്ടെങ്കിലും അധ്യാപകനെ പുറത്താക്കാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് ദീപ. ആരോഗ്യം മോശമാകുന്നുണ്ടെങ്കിലും ദീപ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.

കഴിഞ്ഞ 10 വര്‍ഷമായി ജാതി വിവേചനം നിമിത്തം വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെട്ട് അതികഠിനമായ സാഹചര്യത്തിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്ന് ദീപ പറഞ്ഞിരുന്നു. നീതി ലഭിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നും തന്റെ ജനതയ്ക്ക് വേണ്ടി പൊരുതിയേ മതിയാകൂവെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. 2011ല്‍ ആണ് ദീപ നാനോ സയന്‍സില്‍ എംഫിലിന് പ്രവേശം നേടിയത്. തുടര്‍ന്ന് 2014ല്‍ ഗവേഷണവും ആരംഭിച്ചെങ്കിലും ദളിത് വിദ്യാര്‍ത്ഥിയായ ദീപയ്ക്ക് ഗവേഷണം പൂര്‍ത്തിയാക്കാനുള്ള യാതൊരു അവസരവും ലഭിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button