മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബിരുദാനന്തര ബിരുദ കോഴ്സുകളുടെ സർട്ടിഫിക്കറ്റ് ഫോർമാറ്റുകളാണ് കാണാതായിരിക്കുന്നത്. സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗാന്ധിനഗർ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അതേസമയം, കാണാതായ സർട്ടിഫിക്കറ്റുകൾ അസാധുവാക്കാനുള്ള നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ബിരുദാനന്തര ബിരുദ കോഴ്സുകളുടെ 54 സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായിട്ടുണ്ടെന്നാണ് സർവകലാശാല നൽകിയ വിശദീകരണം. പരീക്ഷ ഭവനിലെ മറ്റു ഡിപ്പാർട്ട്മെന്റുകളിലും സർവകലാശാലയിലെ മറ്റ് ഓഫീസുകളിലും നടത്തിയ പരിശോധനയിൽ സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കാൻ കഴിയാതെ വന്നതോടെയാണ് പോലീസിൽ പരാതി നൽകിയത്. ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്തിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനാൽ, രണ്ട് പേരെ ഇതിനോടകം സസ്പെൻഡ് ചെയ്തിട്ടുണ്ട്. മുൻ സെക്ഷൻ ഓഫീസറെയും, നിലവിലെ സെക്ഷൻ ഓഫീസറെയുമാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുള്ളത്.
Also Read: ഭവനഭേദനക്കവര്‍ച്ച കേസ് : പ്രതി 10 വര്‍ഷത്തിനു ശേഷം അറസ്റ്റിൽ
Post Your Comments