കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ വിദ്യാർഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് വിജിലൻസ് അറസ്‌റ്റുചെയ്‌ത സർവകലാശാലാ അസിസ്‌റ്റന്റ് സി.ജെ.എൽസിയെ(48) സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സിന്‍ഡിക്കേറ്റ് തീരുമാനത്തെ തുടര്‍ന്നാണ് പ്രൊ വെെസ് ചാന്‍സലര്‍ പിരിച്ചുവിടല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. മാര്‍ക്ക് ലിസ്റ്റ് വിതരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിയില്‍ നിന്നു കെെക്കൂലി വാങ്ങിയതിനെത്തുടര്‍ന്ന് വിജിലന്‍സ് എല്‍സിയെ അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് എല്‍സിയെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണം നടത്തുന്നതിന് സിന്‍ഡിക്കേറ്റ് സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എല്‍സിയെ പിരിച്ചുവിട്ടത്. എല്‍സിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയും അധികാര ദുര്‍വിനിയോഗവും ഗൗരവമായ ക്രമക്കേടുകളും പെരുമാറ്റ ദൂഷ്യവും ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാര്‍ക്ക് ലിസ്റ്റും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ വിദ്യാര്‍ത്ഥിനിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് എല്‍സി വിജിലന്‍സിന്റെ പിടിയിലായത്. 15,000 രൂപയാണ് കൈക്കൂലി വാങ്ങിയത്.
ഇവരുടെ അക്കൗണ്ട് പരിശോധിച്ചതില്‍ പലരില്‍ നിന്നായി ഗൂഗിള്‍ പേ മുഖേന കൈക്കൂലി വാങ്ങിയിരുന്നതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു. രണ്ട് വിദ്യാര്‍ത്ഥികളുടെ മൂന്നാം സെമസ്റ്റര്‍ എം ബി എ മേഴ്സി ചാന്‍സ് പരീക്ഷയില്‍ മാര്‍ക്ക് തിരുത്തിയതായി സര്‍വകലാശാല സമിതിയുടെ അന്വേഷണത്തിലും ബോദ്ധ്യപ്പെട്ടിരുന്നു. രണ്ട് എം.ബി.എ. വിദ്യാർഥികളുടെ മൂന്നാംസെമസ്‌റ്റർ മേഴ്‌സി ചാൻസ് പരീക്ഷയുടെ സെക്യൂരിറ്റി അനാലിസിസ് ആൻഡ് പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് എന്ന വിഷയത്തിന്റെ മാർക്കിൽ തിരുത്തൽവരുത്തിയതായും ഇവരുടെ അക്കൗണ്ടിലേക്ക് പണം വാങ്ങിയതായും കണ്ടെത്തിയിരുന്നു.
Post Your Comments