Latest NewsIndiaNewsCrime

കുളി കഴിഞ്ഞെത്തിയപ്പോൾ ബാത്ത് ടവ്വല്‍ നല്‍കാന്‍ വൈകി: ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്

ഭോപ്പാൽ : ബാത്ത് ടവ്വല്‍ നല്‍കാന്‍ വൈകിയതിനെ തുടർന്ന് ഭാര്യയെ മണ്‍വെട്ടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്. വനം വകുപ്പില്‍ ദിവസവേതനക്കാരനായ രാജ് കുമാര്‍ ബഹെയാണ് നാല്‍പത്തിയഞ്ചുകാരിയായ ഭാര്യ പുഷ്പ ഭായിയെ കൊലപ്പെടുത്തിയത്.

മധ്യപ്രദേശിലെ ബലാഘട്ട് ജില്ലയിലെ കിര്‍നാപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹിരാപ്പൂര്‍ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ഭാര്യ പുഷ്പ ഭായി വീട്ടുജോലിയില്‍ മുഴുകിയിരിക്കെയാണ് രാജ്കുമാര്‍ ബഹെ കുളികഴിഞ്ഞ് ബാത്ത് ടവ്വല്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ബാത്ത് ടവ്വലിന് വേണ്ടി കുറച്ചു സമയം കാത്തിരിക്കാന്‍ പുഷ്പ ഭായി ഭര്‍ത്താവിനോട് പറഞ്ഞു. ഇതില്‍ രോഷാകുലനായ രാജ്കുമാര്‍ ബഹെ മണ്‍വെട്ടി കൊണ്ട് തലക്കടിച്ച് പുഷ്പ ഭായിയെ കൊല്ലപ്പെടുത്തുകയായിരുന്നു.

Read Also  :  എം.ജി സര്‍വകലാശാലയിലെ ജാതി വിവേചനം: പെണ്‍കുട്ടി നേരിട്ടത് കടുത്ത മനുഷ്യാവകാശ ലംഘനവും വിവേചനവുമെന്ന് വിഡി സതീശന്‍

ആക്രമണം തടയാന്‍ ശ്രമിച്ച 23കാരിയായ മകളെ രാജ്കുമാര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button