KottayamKeralaLatest NewsNews

എം.ജി സര്‍വകലാശാലയിലെ ജാതി വിവേചനം: പെണ്‍കുട്ടി നേരിട്ടത് കടുത്ത മനുഷ്യാവകാശ ലംഘനവും വിവേചനവുമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: എം.ജി സര്‍വകലാശാലയില്‍ ജാതി വിവേചനത്തിനെതിരെ നിരാഹാര സമരം നടത്തുന്ന ഗവേഷക ദീപ പി മോഹനന്‍ നേരിട്ടത് കടുത്ത മനുഷ്യാവകാശ ലംഘനവും ജാതി വിവേചനവുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമസഭയില്‍ സബ്മിഷനിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഗവേഷണത്തിന് വേണ്ടി ലാബ് തുറന്ന് കൊടുക്കാന്‍ പോലും ഹൈക്കോടതിയില്‍ റിട്ട് നല്‍കേണ്ട ദുരവസ്ഥയാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also :‘നീയാരാടാ തടയാന്‍, പിണറായി വിജയന്‍ തടഞ്ഞാലും സമരം നടത്തും’: ചക്രസ്തംഭന സമരത്തിനിടെ പൊലീസിനോട് കയര്‍ത്ത് എംപി

സര്‍വകലാശാലയുടെ മനുഷ്യത്വരഹിതമായ നടപടികളെ തുടര്‍ന്ന് ജീവിതത്തിലെ ആറു വര്‍ഷമാണ് പെണ്‍കുട്ടിക്ക് നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. എം.ജി സര്‍വകലാശാലയില്‍ തന്നെ എ.ഐ.എസ്.എഫ് നേതാവായ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരായായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജാതി വിവേചനം നേരിട്ടെന്ന പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്ത് വിദ്യാര്‍ത്ഥിനിക്ക് ഗവേഷണം പൂര്‍ത്തിയാക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഗവേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതില്‍ പല കാരണങ്ങളുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വേണ്ടി മറുപടി പറഞ്ഞ മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. 2019 ല്‍ ഗവേഷണ കാലാവധി കഴിഞ്ഞിട്ടും ഗവേഷണം നടത്താന്‍ സര്‍വകലാശാല അനുമതി നല്‍കിയെന്നും മന്ത്രി പറഞ്ഞു. ഇതിനിടെയാണ് അധ്യാപകന്‍ നന്ദകുമാര്‍ കളരിക്കലിനെതിരെ പരാതി ഉയര്‍ന്ന് വന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ ഇടപെട്ട് നന്ദകുമാറിനെ വകുപ്പില്‍ നിന്ന് നീക്കി. എന്നാല്‍ അധ്യാപകനെ പിരിച്ചുവിടണമെന്ന ദീപയുടെ ആവശ്യത്തില്‍ സര്‍വകലാശാല ചട്ടങ്ങള്‍ക്കനുസരിച്ച് മാത്രമെ നടപടി എടുക്കാന്‍ സാധിക്കുവെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button