Latest NewsKerala

‘മേയറെ മുന്നിൽ നിർത്തി സിപിഎം നടത്തുന്നത് പകൽക്കൊള്ള’ : കൂടുതൽ അഴിമതികൾ പുറത്തുവിട്ട് കരമന അജിത്ത്

തിരുവനന്തപുരം: അഴിമതിയിൽ മുങ്ങിക്കുളിച്ച് തിരുവനന്തപുരം നഗരസഭ. എൽഇഡി ലൈറ്റുകൾ വാങ്ങിയ വകയിൽ സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതി ലക്ഷങ്ങൾ തട്ടിയെന്ന വിവരമാണ് പുറത്തുവരുന്നത്. ബിജെപി കൗൺസിലറായ കരമന അജിത് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വൻ അഴിമതിയുടെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

നഗരസഭയിലെ പാവകളി…
പാവ കളി കണ്ടിട്ടുണ്ടോ നിങ്ങള്‍ ??? ബൊമ്മകളെ നൂലില്‍ കോര്‍ത്ത് പിടിച്ച് എഴുതി തയ്യാറാക്കിയ കഥയ്ക്ക് അനുസരിച്ച് കളിപ്പിക്കുന്നത്.
അത്തരം ഒരു പാവകളിയാണ് ഇപ്പോള്‍ നഗരസഭയില്‍ നടക്കുന്നത്.
18,000 LED light കള്‍ നഗരസഭ വാങ്ങി. ലക്ഷങ്ങളുടെ അല്ല കോടികളുടെ ഇടപാടാണ്. 5 ലക്ഷത്തിനു മുകളിലുള്ള എന്ത് ഇടപാടിലും ഇ-ടെന്‍ഡര്‍ വിളിച്ചിട്ടുണ്ടാകണം എന്ന ചട്ടം മറികടന്നാണ് ഈ വാങ്ങല്‍ നടന്നത്.
ഏതാണ്ട് 63 ലക്ഷം രൂപയുടെ അഴിമതി മാത്രം ഇതില്‍ നടന്നിട്ടുണ്ട്…
വിശദമാക്കാം…

CPM സംസ്ഥാന നേതാവിന്റെ ഭാര്യയുടെ സഹോദരൻ GM ആയ യുണൈറ്റഡ് ഇലട്രിക്ക് സ്ഥാപനത്തില്‍ നിന്നാണ് 18,000 LED ലൈറ്റുകള്‍ വാങ്ങിയത്.
2021 ഫെബ്രുവരി മാസത്തിൽ നഗരസഭ മൂന്ന് ഗവ: ഏജൻസികളിൽ നിന്നും ക്വട്ടേഷനോ പരസ്യമോ നൽകാതെ ഫോൺ മുഖാന്തിരം വിളിച്ച് ക്വട്ടേഷൻ വാങ്ങി.
എന്നാൽ ടി എജൻസികളിൽ കുറവ് വിലയായ 2350 രൂപ നൽകിയ കെൽ എന്ന ഗവ: ഏജൻസിയെ ഒഴിവാക്കി കൊണ്ട് 100 രൂപ കൂടുതൽ നൽകിയ യുണൈറ്റഡ് ഇലക്ട്രിക്കൽസിൽ നിന്നും 2450 രൂപയ്ക്ക് കൂടിയ നിരക്കിൽ 18,000 ലൈറ്റുകള്‍ വാങ്ങിയതിലൂടെ മാത്രം

പ്രത്യക്ഷത്തില്‍ നഗരസഭയ്ക്ക് 18 ലക്ഷം രൂപയുടെ നാഷ്ടമാണ് ഉണ്ടായത്.
ഇനിയാണ് വമ്പന്‍ ട്വിസ്റ്റ്.
യുണൈറ്റഡ് ഇലക്ട്രിക്കൽസ് നിർമ്മിക്കുന്ന ലൈറ്റുകൾ ആണെന്ന് പറഞ്ഞ് നൽകിയത് ലൈറ്റുകൾ Crompton കമ്പനിയുടെ ലൈറ്റുകളാണ്.
Crompton ന്‍റെ ലൈറ്റുകളുടെ മുകളില്‍ United ന്‍റെ sticker ഒട്ടിച്ച് ജനങ്ങളെ മുഴുവന്‍ വിഡ്ഡികളാക്കി കൊണ്ടാണ് അവ വിതരണം ചെയ്തത്.
Crompton ന്‍റെ ലൈറ്റുകള്‍ക്ക് പൊതുവേ വില കുറവാണ്. നഗരസഭ ടെൻഡർ ചെയ്തിരുന്നു എങ്കിൽ 2100 രൂപയ്ക്ക് കിട്ടുമായി രുന്ന ലൈറ്റുകളാണ് 2450 രൂപയ്ക്ക് വാങ്ങിയത്.

അതായത് ഓരോ ലൈറ്റിലും 350 രൂപയുടെ നഷ്ടം അഥവാ അഴിമതി.
350 രൂപ വച്ച് 18,000 ലൈറ്റുകള്‍ ആകുംബോള്‍ 63 ലക്ഷം രൂപയുടെ നഷ്ടമാണ് നഗരസഭയ്ക്ക് ഉണ്ടായിരിക്കുന്നത്.
എ.കെ.ജി സെന്‍ററിലിരുന്ന് നഗരസഭയ്ക്കുള്ളില്‍ സിപിഎം നടത്തുന്ന ഈ പാവകളി അഥവാ പകല്‍ക്കൊള്ള നിര്‍ത്തിയില്ലെങ്കില്‍ അതിശക്തമായ പ്രതികരണമുണ്ടാകും എന്ന് ഓര്‍മ്മിപ്പിക്കുന്നു.
ജനങ്ങളുടെ കാശാണ്. ചോദിക്കാനും പറയാനും അകത്ത് ശക്തമായപ്രതിപക്ഷമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button