Latest NewsIndia

ദാരിദ്ര്യനിര്‍മാര്‍ജ്ജനവും വികസനവും ഫലപ്രദം: ബിജെപി കുടുംബ പാർട്ടിയല്ല, വരുന്ന 5 തെരഞ്ഞെടുപ്പുകളിൽ വിജയം ഉറപ്പ്

ജനങ്ങള്‍ക്ക് വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും അനാവശ്യമായി വിമര്‍ശിക്കുകയെന്നതു മാത്രമാണ് പ്രതിപക്ഷത്തിന്റെ ഏക ജോലി.

ന്യൂഡൽഹി : ബിജെപി കുടുംബ പാർട്ടിയല്ലെന്ന് പ്രാനമന്ത്രി നരേന്ദ്ര മോദി. പൊതുജനക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു രാഷ്‌ട്രീയ പാർട്ടിയാണിത്. കോൺഗ്രസിന്റെ കുടുംബ രാഷ്‌ട്രീയത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് നരേന്ദ്ര മോദി ഇക്കാര്യം അറിയിച്ചത്. അടുത്ത നിയമസഭാ തെഞ്ഞെടുപ്പിൽ അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി വൻ വിജയം നേടുമെന്ന് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. വരാനിരിക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയം ഉറപ്പെന്ന് ബിജെപി പ്രമേയം പാസാക്കി.

ബിജെപി സംസ്ഥാന നേതാക്കളും കേന്ദ്ര നേതാക്കളും പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിച്ച നിർവ്വാഹക സമിതി യോഗത്തിൽ പങ്കെടുത്തു. ദാരിദ്ര്യനിര്‍മാര്‍ജ്ജനവും വികസനവും ഫലപ്രദമായി നടപ്പാക്കിയ ബിജെപി സര്‍ക്കാരുകള്‍ക്ക് ഭരണത്തുടര്‍ച്ച ഉറപ്പെന്നും രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചുകൊണ്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. യുപിയില്‍ അടക്കം വലിയ വിജയം ഉറപ്പെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ അരങ്ങേറിയ അതിക്രൂര കൊലപാതകങ്ങളെ അപലപിച്ച നിര്‍വ്വാഹക സമിതി യോഗം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തയ്യാറാവാത്ത മമതാ സര്‍ക്കാരിനെ വിമര്‍ശിച്ചു.

അക്രമികളെ സംരക്ഷിക്കുകയാണ് മമതാ സര്‍ക്കാരെന്നും സ്ത്രീകള്‍ക്ക് നേരെ വലിയ അക്രമങ്ങളാണ് ബംഗാളില്‍ അരങ്ങേറിയതെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. ജനങ്ങള്‍ക്ക് വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും അനാവശ്യമായി വിമര്‍ശിക്കുകയെന്നതു മാത്രമാണ് പ്രതിപക്ഷത്തിന്റെ ഏക ജോലി. ഏറെ നിലവാരം കുറഞ്ഞ തരത്തിലേക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ മാനസികാവസ്ഥ താഴ്ന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായും പിന്നീട് പ്രധാനമന്ത്രിയായും ജനസേവനത്തിന്റെ ഇരുപത് വര്‍ഷം മോദി തികച്ചതുമായി ബന്ധപ്പെട്ട് രാജ്യമെങ്ങും ബിജെപി പ്രവര്‍ത്തകര്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി. സേവനവും സമര്‍പ്പണവുമാണ് ബിജെപിയുടെ മുഖമുദ്ര.

വിദേശ രാജ്യങ്ങളുമായി മികച്ച നയതന്ത്ര ബന്ധമാണ് മോദി സര്‍ക്കാര്‍ സൃഷ്ടിച്ചത്. രാജ്യമാണ് ആദ്യം എന്ന സങ്കല്‍പ്പത്തിലാണ് ബിജെപിയുടെ പ്രവര്‍ത്തനം.പാർട്ടിക്കും സാധാരണക്കാർക്കും ഇടയിലുള്ള വിശ്വാസത്തിന്റെ പാലമായിട്ട് വേണം സേവകർ പ്രവർത്തിക്കാൻ. ജനങ്ങളുടെ വിശ്വാസമാണ് പാർട്ടിയെ നയിക്കുന്നത്. ഇന്ത്യയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത് താനല്ലെന്നും ജനങ്ങൾ വിശ്വസിക്കുന്ന പ്രവർത്തകരാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരെ അനുമോദിക്കുന്നതിന് വേണ്ടിയുള്ള കമൽ പുഷ്പ പദ്ധതിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

അടുത്ത നിയമസഭാ തെഞ്ഞെടുപ്പിൽ പഞ്ചാബിൽ നിന്ന് ബിജെപി ഒറ്റയ്‌ക്ക് മത്സരിക്കും. സംസ്ഥാനത്തെ 117 സീറ്റുകളിൽ നിന്നും പാർട്ടി ഇത്തവണ മത്സരിക്കും. പഞ്ചാബ് ബിജെപി അദ്ധ്യക്ഷൻ അശ്വിനി ശർമ്മയാണ് ഇക്കാര്യം അറിയിച്ചത്. പഞ്ചാബ് കോൺഗ്രസിൽ വിള്ളൽ നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ബിജെപിക്ക് വൻ വിജയം നേടാനാകുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

കേന്ദ്ര സര്‍ക്കാന്റെ മികച്ച പ്രവര്‍ത്തനം മൂലം ഇന്ന് ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണ്. കൃഷി സമ്മാന്‍ നിധി വഴി 1.53 ലക്ഷം കോടി രൂപ അടക്കം കോടിക്കണക്കിന് രൂപയാണ് രാജ്യത്തെ കര്‍ഷകരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത്. രാജ്യത്തിന്റെ ആരോഗ്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍ വന്നു. അഴിമതി രഹിത ഭാരതത്തിന്റെ സൃഷ്ടിക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതായും രാഷ്ട്രീയ പ്രമേയം വിശദീകരിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button