KeralaLatest NewsNewsIndia

വാരിയംകുന്നന്റെ കറുത്തിരുണ്ട ചരിത്രത്തിന് വെണ്മയും വെള്ളാരങ്കണ്ണും നൽകുന്നത് തീവ്രവാദത്തിന്റെ രാഷ്ട്രീയം:അഡ്വ.എ ജയശങ്കർ

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഏറ്റവും പുതിയ ജീവചരിത്രം ഇക്കഴിഞ്ഞ ഒക്ടോബർ 29-ാം തീയതിയാണ് പ്രകാശനം ചെയ്തത്. ആരും കാണാത്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോ തിരക്കഥാകൃത്ത് റമീസ് ലോകത്തെ കാണിച്ചു. വാരിയംകുന്നൻ വീണ്ടും ചർച്ചയായി. സി.പി.എം നേതാക്കളും കോൺഗ്രസുകാരും വാരിയംകുന്നനെ മഹത്വവത്കരിച്ച് രംഗത്ത് വന്നു. ഇത്രമാത്രം ആവേശത്തോടെ ആഘോഷിക്കപ്പെടേണ്ടുന്ന ഒന്നാണോ 1921 ലെ മലബാർ കലാപമെന്ന് ചോദിക്കുകയാണ് അഡ്വ. എ ജയശങ്കർ. സമരത്തിന്റെ പ്രതീകവും പ്രതിരൂപവും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാണോ എന്നും അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Also Read:വാ​ഹ​ന​ത്തിന്റെ ത​ക​രാ​ർ പ​രി​ഹ​രി​ച്ചു ​ന​ൽ​കാ​മെന്ന് പറഞ്ഞ് അടുത്തുകൂടി മോഷണം : യുവാവ് അറസ്റ്റിൽ

‘ഒക്ടോബർ 29-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്തുവന്നു. അന്നുവരെ മറ്റാരും കണ്ടിട്ടില്ലാതിരുന്ന, വാരിയംകുന്നന്റേതെന്ന് പറയപ്പെടുന്ന ഫോട്ടോയാണ് പുസ്തകത്തിന്റെ കവർചിത്രം. മുമ്പ് കെ. മാധവൻനായരും സർദാർ ചന്ദ്രോത്തും വർണ്ണിച്ചിട്ടുള്ള കറുത്തിരുണ്ട നിറമുള്ള വൃദ്ധനെയല്ല ചിത്രത്തിൽ കാണുന്നത്. വെളുത്ത നിറവും കനത്ത മേൽമീശയും വെള്ളാരങ്കണ്ണും ചീകിയൊതുക്കിയ മുടിയുമുള്ള ഏതാണ്ട് ഒരു യൂറോപ്യൻ ഛായയുള്ള പുതിയ വാരിയംകുന്നൻ. മണിക്കൂറുകൾക്കകം പുസ്തകത്തിന്റെ ആയിരക്കണക്കിന് കോപ്പികൾ വിറ്റുപോയി. വാരിയംകുന്നന്റെ പുതിയ ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ലോകമെമ്പാടും പ്രചരിച്ചു. ഏറനാട്ടിലും വള്ളുവനാട്ടിലും മാത്രമല്ല, നാടിന്റെ നാനാഭാഗത്തും ആ ചിത്രംവലിയ ആവേശത്തോടെ വരവേൽക്കപ്പെടുകയും ചെയ്തു. മലബാർ കലാപത്തിന്റെ നൂറാം വാർഷികം വിവിധ രാഷ്ട്രീയപാർട്ടികളും സമുദായ സംഘടനകളും അത്യുത്സാഹപൂർവം ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. ആഘോഷിക്കുന്നവരുടെ കൂട്ടത്തിൽ മുസ്ളിം ലീഗും ജമാ അത്തെ ഇസ്ളാമിയും പോപ്പുലർ ഫ്രണ്ടും മാത്രമല്ല കോൺഗ്രസുമുണ്ട്’, ജയശങ്കർ കുറിച്ചു.

മലബാറിൽ പുതിയ ഭഗത്‌ സിംഗിനെയും ചെഗുവേരയെയും സൃഷ്‌ടിച്ച് വിധ്വംസക ശക്തികൾക്ക് മകുടിയൂതുന്ന ഇടതുപക്ഷ യുവജന സംഘടനകൾ യഥാർത്ഥത്തിൽ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. വാരിയംകുന്നനെ ആഘോഷിക്കുന്നവർ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെയും മൊയ്തു മൗലവിയുടെയും രാഷ്ട്രീയ പാരമ്പര്യത്തെ റദ്ദാക്കുകയാണ് ചെയ്യുന്നതെന്നും കുഞ്ഞഹമ്മദ് ഹാജിയുടെ കറുത്തിരുണ്ട ചരിത്രത്തിന് വെൺമയും വെള്ളാരങ്കണ്ണും ചീകിയൊതുക്കിയ മുടിയും നൽകുന്നത് തീവ്രവാദത്തിന്റെ രാഷ്ട്രീയമാണെന്നും ജയശങ്കർ പറയുന്നു.

അഡ്വ. എ ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

 

shortlink

Related Articles

Post Your Comments

Related Articles


Back to top button