Latest NewsKeralaNews

‘മാനനഷ്ടക്കേസ് കൊടുക്കണമെങ്കിൽ ആദ്യം മാനമുണ്ടെന്നു തെളിയിക്കേണ്ടി വരും’: പരിഹസിച്ച് അഡ്വ. എ ജയശങ്കർ

തിരുവനന്തപുരം: ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ടും സ്വപ്ന സുരേഷും ശിവശങ്കറുമായുള്ള വാട്സ്ആപ്പ് ചാറ്റുകളും നിയമസഭയിൽ അവതരിപ്പിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ടാക്കിയത് വൻ തലവേദനയാണ്. സഭയിൽ തുടങ്ങിയ പോര് പുറത്തേക്ക് വ്യാപിക്കുമ്പോൾ മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷം രംഗത്ത്. മുഖ്യമന്ത്രിയെ വെള്ളം കുടിപ്പിച്ച മാത്യു കുഴൽനാടനെ പ്രശംസിച്ച് അഡ്വ. എ ജയശങ്കർ രംഗത്ത്.

‘നിയമസഭയിൽ മാത്യു കുഴൽനാടൻ; പുറത്ത് സ്വപ്നപ്രഭാ സുരേഷ്! മാനനഷ്ടക്കേസ് കൊടുക്കണമെങ്കിൽ ആദ്യം മാനമുണ്ടെന്നു തെളിയിക്കേണ്ടി വരും. ഇനി ആകെ ചെയ്യാവുന്നത് കെ ടി ജലീലിനെ കൊണ്ട് അടുത്ത പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുപ്പിക്കാം, കലാപാഹ്വാനം മുഴക്കിയതിന് സ്വപ്നയ്ക്കെതിരെ കേസെടുപ്പിക്കാം. പാവം, പാവം കാരണഭൂതൻ’, ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, റിമാൻഡ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ നിഷേധിക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോ എന്നായിരുന്നു കുഴൽനടന്റെ വെല്ലുവിളി. ആരോപണങ്ങൾ നിഷേധിച്ച മുഖ്യമന്ത്രി എല്ലാം പച്ചക്കള്ളമെന്ന് തിരിച്ചടിച്ചു. സ്വപ്നയുടെ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നാണെങ്കിൽ ഇ.ഡി റിപ്പോർട്ടിനെതിരെ കോടതിയെ സമീപിക്കണമെന്നായിരുന്നു കുഴൽനാടന്റെ പക്ഷം.

shortlink

Related Articles

Post Your Comments

Related Articles


Back to top button