Latest NewsIndia

അഫ്ഗാനിലെ ലക്ഷക്കണക്കിന് ജനങ്ങളെ ഭീകരതയ്ക്ക് മുന്നിൽ ഇട്ടുകൊടുത്തത് യൂറോപ്പ്: മുന്നറിയിപ്പുമായി ഇന്ത്യ

അഫ്ഗാനെന്ന ഒരു രാജ്യത്തെ മുഴുവൻ ഭീകരതയുടെ കീഴിലേക്ക് വലിച്ചെറിഞ്ഞ ലോക സമൂഹം ആദ്യം ഉത്തരം പറയണം. ഇന്ത്യക്ക് യുക്രെയ്ൻ വിഷയത്തിൽ ഒന്നും ചെയ്യാനില്ല

ന്യൂഡൽഹി: ആഗോള ക്രമത്തിൽ ഏറ്റവും വലിയ ഭീഷണി ഇസ്ലാമിക ഭീകരതയാണെന്നും പരസ്പരം പോരടിക്കൽ നിർത്തണമെന്നും യൂറോപ്യൻ യൂണിയന് മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. റഷ്യാ-യുക്രെയ്ൻ വിഷയത്തിൽ പ്രായോഗികമായി ധാരാളം പരിഹാരങ്ങളുണ്ട്. ഊർജ്ജ പ്രതിസന്ധി പരിഹരിക്കലും നയതന്ത്രബന്ധം പരിഹരിക്കലും എപ്പോഴായാലും സാധിക്കും. എന്നാൽ, യൂറോപ്യൻ യൂണിയനടക്കം അഫ്ഗാനിൽ നിന്ന് അവസാന സംഘത്തേയും പിൻവലിച്ചതിലൂടെ ലക്ഷക്കണക്കിന് ജനങ്ങളെ ഭീകരർക്ക് ഇട്ടുകൊടുത്തതിന് എന്ത് ന്യായീകരണമാണുള്ളതെന്ന് ജയശങ്കർ ചോദിച്ചു.

‘എല്ലാവരും യുക്രെയ്‌നെക്കുറിച്ചാണ് ഏറെ ആശങ്കപ്പെടുന്നത്. എന്നാൽ, അഫ്ഗാനെന്ന ഒരു രാജ്യത്തെ മുഴുവൻ ഭീകരതയുടെ കീഴിലേക്ക് വലിച്ചെറിഞ്ഞ ലോക സമൂഹം ആദ്യം ഉത്തരം പറയണം. ഇന്ത്യക്ക് യുക്രെയ്ൻ വിഷയത്തിൽ ഒന്നും ചെയ്യാനില്ല. റഷ്യ തങ്ങളേക്കാൾ ഈ വിഷയത്തിൽ പതിറ്റാണ്ടുകളായി യൂറോപ്പുമായി നിരന്തരം സംസാരിച്ചു കൊണ്ടേയിരിക്കുകയാണ്. എന്നിട്ടും പരിഹരിക്കാനാകാത്ത പ്രശ്‌നം ഇന്ത്യ എങ്ങിനെ പരിഹരിക്കും.’ നോർവേ വിദേശകാര്യ മന്ത്രിയുടെ ചോദ്യത്തിനാണ് ജയശങ്കർ മറുപടി നൽകിയത്.

‘അഫ്ഗാനിലെ പ്രതിസന്ധി, ലോകം കാണാൻ ഇരിക്കുന്നതേയുള്ളു. അവിടത്തെ മനുഷ്യാവകാശ പ്രശ്‌നങ്ങളും ദുരന്തങ്ങളും ഇനിയും അവസാനിച്ചിട്ടില്ല.’ അത് ഇനിയും വർദ്ധിക്കുമെന്നും മേഖലയുടെ തീരാദുരിതമായി തുടരുമെന്ന ഗുരുതരമായ സാഹചര്യവും ജയശങ്കർ ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button