KannurLatest NewsKeralaNattuvarthaNews

സെപ്റ്റിക് ടാങ്കിൽ വീണ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം

വീടിന് തൊട്ടടുത്ത പറമ്പിലെ സെപ്റ്റിക് ടാങ്കിൽ വീണാണ് നാലു വയസ്സുകാരി മരിച്ചത്

പയ്യന്നൂർ: ‌സെപ്റ്റിക് ടാങ്കിനായെടുത്ത കുഴിയിൽ വീണ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. ജമ്മുവിൽ സൈനികനായ പയ്യന്നൂർ കൊറ്റിയിലെ കക്കറക്കൽ ഷമൽ – വി.കെ.അമൃത ദമ്പതികളുടെ ഏകമകൾ സാൻവിയ (നാല്) യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെ അപകടം. വീടിന് തൊട്ടടുത്ത പറമ്പിലെ സെപ്റ്റിക് ടാങ്കിൽ വീണാണ് നാലു വയസ്സുകാരി മരിച്ചത്.

കളിക്കാനാണ് മറ്റ് രണ്ട് കുട്ടികളോടൊപ്പം സാൻവിയ ഈ പറമ്പിൽ എത്തിയത്. ഇതിനിടയിലാണ് നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണത്. ഇതിനകത്ത് നിറയെ വെള്ളമായിരുന്നതിനാൽ സാൻവിയ ടാങ്കിൽ വീണത് മറ്റ് കുട്ടികൾ അറിഞ്ഞില്ല. ഇതിനിടയിൽ ടാങ്കിനടുത്ത് കുട്ടിയുടെ ചെരുപ്പ് കണ്ട് സംശയം തോന്നിയവരാണ് സെപ്റ്റിക് ടാങ്കിൽ ഇറങ്ങി കുട്ടിയെ പുറത്തെടുത്തത്.

Read Also: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു : സൈനീകൻ അറസ്റ്റിൽ

പുറത്തെടുത്ത സമയം കുട്ടിക്ക് ജീവനുണ്ടായിരുന്നു. ഉടൻ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് പരിയാരം ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച രാത്രി 9 മണിയോടെ മരിക്കുകയായിരുന്നു.

പയ്യന്നൂർ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. മകളുടെ മരണമറിഞ്ഞ് പിതാവ് ഷമൽ ജമ്മുവിലെ ജോലി സ്ഥലത്തു നിന്നും നാട്ടിലെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button